GeneralLatest NewsNEWS

ജെഫ് ബെസോസിന്റെ ഇന്ത്യാ സന്ദർശനത്തിന് പരിഗണന നൽകാതെ കേന്ദ്ര സർക്കാർ

രാജ്യങ്ങൾ പരവതാനി വിരിച്ച് സ്വീകരിക്കാൻ മുന്നോട്ട് വരുന്ന കാലത്ത് ജെഫ് ബെസോസിന്റെ ഇന്ത്യാ സന്ദർശനത്തിന് കേന്ദ്ര സർക്കാർ വലിയ പരിഗണനയൊന്നും നൽകിയിരുന്നില്ല

ആമസോൺ കമ്പനിയുടെ മേധാവി ജെഫ് ബെസോസ് നടത്തിയ ഇന്ത്യാ സന്ദർശനം അടുത്തകാലത്തൊന്നും മറക്കാൻ അദ്ദേഹത്തിനാവുമെന്ന് തോന്നുന്നില്ല. രാജ്യങ്ങൾ പരവതാനി വിരിച്ച് സ്വീകരിക്കാൻ മുന്നോട്ട് വരുന്ന കാലത്ത് ജെഫ് ബെസോസിന്റെ ഇന്ത്യാ സന്ദർശനത്തിന് കേന്ദ്ര സർക്കാർ വലിയ പരിഗണനയൊന്നും നൽകിയിരുന്നില്ല. ഇന്ത്യൻ പ്രധാനമന്ത്രിയും മന്ത്രിമാരും അദ്ദേഹവുമായി കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചില്ലെന്ന വാർത്ത പുറത്തുവന്നിരുന്നു. ആമസോൺ ഓൺലൈൻ ഉയർത്തുന്ന വ്യാപാര ഭീഷണിയിൽ ഇന്ത്യൻ വ്യാപാരികൾക്കുള്ള പ്രതിഷേധമാണ് ഇതിന് കാരണമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

എന്നാൽ അതല്ല ജെഫ് ബെസോസിന്റെ കീഴിലുള്ള വാഷിംഗ്ടൺ പോസ്റ്റ് ഇന്ത്യൻ സർക്കാരിനെതിരെ റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുന്നതാണ് നരേന്ദ്ര മോദിയെ മുഖം തിരിപ്പിച്ചതെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.

സർക്കാർ തലത്തിൽ ചലനമുണ്ടാക്കിയില്ലെങ്കിലും ആമസോണിനു കീഴിലുള്ള ഓൺലൈൻ സിനിമ സ്ട്രീമിംഗ് ചാനലായ ആമസോൺ പ്രൈംമിനുവേണ്ടി മുംബയിൽ താരനിബിഢമായ ഒരു ചടങ്ങും ജെഫ് ബെസോസ് ഒരുക്കിയിരുന്നു. ഷാരൂഖ് ഖാനായിരുന്നു ഈ പരിപാടിയുടെ ആങ്കറായി എത്തിയത്. ഈ പരിപാടിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പരിപാടിക്കിടെ ജെഫ് ബെസോസ് ഷാരൂഖാനുമായി വേദിയുടെ പിന്നിൽ വച്ച് സംസാരിച്ചുവെന്നും വളരെ എളിമയുള്ള ഒരാളാണ് അദ്ദേഹമെന്നും പറഞ്ഞു, .

shortlink

Post Your Comments


Back to top button