CinemaLatest NewsMollywoodNEWS

കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗമില്ല എന്നാല്‍ മറ്റൊരു സൂപ്പര്‍ താരത്തിന്റെ ചിത്രം ഉണ്ടാവും അത് മലയാള സിനിമയുടെ നാഴികക്കല്ലായി തീരും ;മിഥുന്‍ മാനുവല്‍ തോമസ്

 

മലയാളത്തിലെ സൂപ്പര്‍ താരം മമ്മൂട്ടിയെ നായകനാക്കി
മലയാളി സിനിമാപ്രേമികള്‍ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം. എന്നാല്‍ ആരാധകരെ ഞെട്ടിച്ചുകൊണ്ട് സിനിമയ്ക്ക് രണ്ടാം ഭാഗമില്ലെന്ന് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് കഴിഞ്ഞ ദിവസം തുറന്ന് പറഞ്ഞിരുന്നു.

ആട് 2 വിജയാഘോഷ വേളയിലാണ് ഈ സിനിമ ഉണ്ടാവുമെന്ന് മിഥുന്‍ പ്രഖ്യാപിച്ചത്. അതിനൊപ്പം തന്നെ ആടിന്റെ മൂന്നാം ഭാഗത്തെക്കുറിച്ചും സംവിധായകന്‍ സൂചിപ്പിച്ചിരുന്നു. ആട് 3 ഉണ്ടാവുമെന്നും അത് മലയാള സിനിമയുടെ നാഴികക്കല്ലായി തീരുമെന്നുമാണ് ഇപ്പോള്‍ മിഥുന്‍ മാനുവല്‍ പറയുന്നത്.ജയ സൂര്യയെ നായകനാക്കി ഒരുക്കുന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍

2020 ആട് 3 തീയേറ്ററുകളിലെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു എന്നാല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇതുവരെ ആരംഭിച്ചിട്ടില്ലെന്നാണ് വിവരം.ആദ്യഭാഗം ‘ആട് ഒരു ഭീകരജീവിയാണ്’ 2015 ഫെബ്രുവരി ആറിനാണ് ആദ്യം തിയേറ്ററുകളിലെത്തിയത്. വിജയ് ബാബുവും സാന്ദ്ര തോമസും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം പക്ഷേ തിയേറ്ററുകളില്‍ പരാജയപ്പെട്ടു.അടുത്ത ഹിറ്റ് ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button