CinemaGeneralMollywoodNEWS

പതിനാലാം വയസ്സിലെ നായിക വേഷം : ശോഭനയുടെ അഭിനയത്തില്‍ അതൃപ്തി തോന്നിയിരുന്നു

അത് കൊണ്ട് തന്നെ ശോഭനയുടെ പ്രകടനത്തില്‍ അവര്‍ക്ക് തൃപ്തി ഉണ്ടായിരുന്നില്ല

ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത ‘ഏപ്രില്‍ പതിനെട്ട്’ എന്ന ചിത്രത്തിലൂടെയാണ് നടി ശോഭന മലയാള സിനിമാ രംഗത്തേക്ക് കടന്നു വരുന്നത്. പതിനാലാം വയസ്സിലായിരുന്നു ബാലചന്ദ്ര മേനോന്റെ നായിക പദവി അലങ്കരിച്ചു കൊണ്ടുള്ള ശോഭനയുടെ എന്ട്രി. പിന്നീടു തെന്നിന്ത്യന്‍ മുഴുവന്‍ നിറഞ്ഞു നിന്ന ശോഭന ശ്രദ്ധേയമായ നിരവധി വേഷങ്ങള്‍ മലയാളത്തില്‍ അവതരിപ്പിച്ചു. ശോഭനയ്ക്ക് ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത മണിച്ചിത്രത്താഴിലെ നാഗവല്ലിയാണ് മലയാളത്തിന്റെ പ്രിയ നായികയുടെ ഏറ്റവും ശക്തമായ കഥാപാത്രം.

ആദ്യ സിനിമയായ ഏപ്രില്‍ പതിനെട്ടില്‍ ശോഭന അഭിനയിക്കുമ്പോള്‍ പ്രായത്തിന്റെ പക്വതയുള്ള വേഷമല്ല ശോഭന കൈകാര്യം ചെയ്യുന്നതെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവിന്  അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ ശോഭനയുടെ പ്രകടനത്തില്‍ അവര്‍ക്ക് തൃപ്തി ഉണ്ടായിരുന്നില്ല എന്നാണ് ഒരു അഭിമുഖ പരിപാടിക്കിടെ ബാലചന്ദ്ര മേനോന്‍ പങ്കുവെച്ചത്.

പതിനാല് വയസ്സ് മാത്രം പ്രായമുള്ള ശോഭന തന്‍റെ ആദ്യവേഷം തെറ്റില്ലാതെ അഭിനയിച്ചു. സിനിമയുടെ ചിത്രീകരണഘട്ടങ്ങളില്‍ നിര്‍മ്മാതാവിന് ശോഭനയുടെ പ്രകടനത്തിനോട് അതൃപ്തി ഉണ്ടായിരുന്നു. പതിനാലു വയസ്സുള്ള ശോഭനയ്ക്ക് ഒരു പോലീസുകാരന്റെ ഭാര്യവേഷം ചെയ്യാനുള്ള പക്വത കൈവന്നിട്ടില്ലന്നായിരുന്നു നിര്‍മ്മാതാവിന്റെ പരാതി.

shortlink

Related Articles

Post Your Comments


Back to top button