GeneralLatest NewsNew ReleaseNEWSTollywoodTrailersVideosWOODs

ഇന്ത്യയിൽ ഇറങ്ങിയതിൽ വച്ച് ഏറ്റവും വയലൻസ് രംഗങ്ങൾ നിറഞ്ഞ സിനിമ; രാക്ഷസനെ വെല്ലാൻ തമിഴിൽ നിന്നും മറ്റൊരു ‘സൈക്കോ’

തമിഴ് സിനിമയിൽ  തന്റേതായ രീതിയിൽ സിനിമകൾ ചിത്രീകരിച്ച് പ്രേക്ഷക ഹൃദയം കീഴടക്കിയ മിഷ്കിൻ ആണ് ഇത്തവണ 'സൈക്കോ' ത്രില്ലറുമായി എത്തുന്നത്. തുപ്പരിവാളൻ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം മിഷ്കിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് സൈക്കോ എന്ന് തന്നെയാണ് പേരുനല്കയിരിക്കുന്നത്.

സിനിമാപ്രേമികളുടെ ഇഷ്ട പ്രമേയങ്ങളിൽ മുൻനിരയിലാണ് സൈക്കോ ത്രില്ലർ ചിത്രങ്ങൾ. സൗത്ത് ഇന്ത്യൻ സിനിമകളിൽ ഒരു പക്ഷെ സൈക്കോ ത്രില്ലറുകൾക്ക് തുടക്കം കുറിച്ചത് തമിഴ് സിനിമാരംഗത്തുനിന്നുമാണ്. ആരാധകരെ ഏറെ രസിപ്പിച്ച രാക്ഷസനെയും അഞ്ചാം പാതിരയെയുമൊക്കെ വെല്ലാൻ മറ്റൊരു ‘സൈക്കോ’ സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു.

തമിഴ് സിനിമയിൽ  തന്റേതായ രീതിയിൽ സിനിമകൾ ചിത്രീകരിച്ച് പ്രേക്ഷക ഹൃദയം കീഴടക്കിയ മിഷ്കിൻ ആണ് ഇത്തവണ ‘സൈക്കോ’ ത്രില്ലറുമായി എത്തുന്നത്. തുപ്പരിവാളൻ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം മിഷ്കിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് സൈക്കോ എന്ന് തന്നെയാണ് പേരുനല്കയിരിക്കുന്നത്.

ജനുവരി 24ന് റിലീസിനൊരുങ്ങുന്ന ചിത്രത്തിന് ‘എ’ സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്. എന്നാൽ ഒരു രംഗത്തിനു പോലും സെൻസർ ബോർഡ് കത്രിക വച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. അശ്ലീല വാക്കുകൾ നിറഞ്ഞ സംഭാഷണങ്ങൾക്ക്

സിനിമയിലെ ഒരു രംഗങ്ങൾക്കുപോലും സെൻസര്‍ ബോർഡ് കത്രികവച്ചിട്ടില്ല എന്നതും ശ്രദ്ധേയം. അശ്ലീല വാക്കുകൾ നിറഞ്ഞ നാല് ഡയലോഗുകള്‍ മ്യൂട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ ഇറങ്ങിയതിൽ വച്ച് ഏറ്റവും വയലൻസ് നിറഞ്ഞ രംഗങ്ങൾ നിറഞ്ഞ സിനിമ എന്നതാണ് ടാഗ് ലൈൻ.


ബുദ്ദിസ്റ്റ് കഥയായ അംഗുലിമാലയിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് മിഷ്കിൻ ഈ സൈക്കളോജിക്കൽ ത്രില്ലർ ഒരുക്കിയിരിക്കുന്നത്. അംഗുലിമാല എന്നാൽ മനുഷ്യവിരലുകൾ കൊണ്ട് ഉണ്ടാക്കിയ നെക്ലേസ് എന്നാണർഥം.

ഇളയരാജ ആണ് ചിത്രത്തിന്  സംഗീതം ഒരുക്കിയിരിക്കുന്നത്. മിഷ്കിൻ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ ഉദയനിധി സ്റ്റാലിൻ, അദിഥിറാവു ഹൈദരി, നിത്യ മേനോൻ, റാം തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.വേറിട്ട സിനിമകളിലൂടെ തമിഴകത്ത് തന്റേതായ ഇടംനേടിയ സംവിധായകന്റെ മറ്റൊരു മികച്ച ചിത്രമാകും സൈക്കോ എന്നാണ് തമിഴ് സിനിമാലോകത്തുനിന്നുള്ള റിപ്പോർട്ട്.

 

 

 

shortlink

Related Articles

Post Your Comments


Back to top button