GeneralLatest NewsMovie GossipsNEWSTollywoodWOODs

മുപ്പത് വർഷത്തിനിപ്പുറം ഉലകനായകനും സൂപ്പർ സ്റ്റാറും ഒന്നിക്കുന്നു? ആകാംക്ഷയോടെ തമിഴ് സിനിമാലോകം

 1979 ൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം നിനയ്യ്താലെ ഇനിക്കും ശേഷം ഉലകനായകൻ കമൽഹാസനെയും സൂപ്പർ സ്റ്റാർ  രജനികാന്തിനെയും ഒരുമിച്ചുകാണുവാൻ കാത്തിരിക്കുകയാണ് സിനിമ ആരാധകർ. കഴിഞ്ഞ മൂന്ന്  പതിറ്റാണ്ടായി തുടരുന്ന ഈ കാത്തിരിപ്പ് അവസാനിക്കാറായി എന്ന സൂചനകളാണ് ഇപ്പോൾ തമിഴ് സിനിമാമേഖലയിൽനിന്നും അറിയാൻ കഴിയുന്നത്.

കമലിന്റെ രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ നിർമ്മിക്കുന്ന രജനികാന്തിന്റെ 169-ാമത്തെ സിനിമയിൽ രജനികാന്ത്, കമൽ ഹാസൻ എന്നിവർ ഒരുമിച്ച് പ്രവർത്തിക്കുമെന്നതാണ് ഏറ്റവും പുതിയ വാർത്ത.

നിർമ്മാണത്തിനു പുറമേ കമൽ ഹാസൻ തലൈവർ 169 ൽ ഒരു ചെറിയ വേഷം ചെയ്യുന്നുണ്ടെന്നും ഇത് സംവിധാനം ചെയ്യുന്നത് മനഗരം, കൈതി, മാസ്റ്റർ സംവിധായകൻ ലോകേഷ് കനഗരാജ് ആണ് എന്നുമാണ് റിപോർട്ടുകൾ. എല്ലാ സാധ്യതകളിലും ഏപ്രിൽ അവസാനത്തോടെ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

shortlink

Related Articles

Post Your Comments

Back to top button