CinemaGeneralLatest NewsMollywoodNEWS

കഥാപാത്രത്തിന്റെ വേഷത്തിന്റെ അടിസ്ഥാനത്തില്‍ സിനിമയെ വിലയിരുത്തരുത് ; പച്ചമാങ്ങ’യിലെ വസ്ത്രധാരണത്തെ കുറിച്ച് സോന ഹെയ്ഡൻ

ഒരു കാലഘട്ടത്തിലെ കേരളത്തിലെ സ്ത്രീകളുടെ വസത്രധാരണത്തെ അതേ പടി പകര്‍ത്തുകയാണ് ചെയ്‍തത്

പച്ചമാങ്ങ എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി ചിത്രത്തിലെ നായിക സോന ഹെയ്ഡൻ. ചിത്രത്തിന്റെ ട്രെയിലർ റിലീസായതോടെയാണ് നടിയുടെ കഥാപാത്രവുമായി ബന്ധപ്പെട്ട് വിമർശനം ഉയർന്നത്. സിനിമയിലെ സോനയുടെ വസ്ത്രധാരണ രീതിയായിരുന്നു ആളുകളെ ചൊടിപ്പിച്ചത്.

ഒരു കാലഘട്ടത്തിലെ കേരളത്തിലെ സ്ത്രീകളുടെ വസത്രധാരണത്തെ അതേ പടി പകര്‍ത്തുകയാണ് ചെയ്തതെന്നും കഥാപാത്രത്തെക്കുറിച്ച് തെറ്റായ പ്രചരണങ്ങൾ നടത്തരുതെന്നും സോന പറയുന്നു.

‘വളരെ മനോഹരമായ ഒരു ചിത്രമാണ് പച്ചമാങ്ങ. വൈകാരികമായ ഒരുപാട് രംഗങ്ങൾ നിറഞ്ഞ ചിത്രം ബാലു മഹേന്ദ്ര സാറിന്റെ ശൈലിയെ അനുസ്മരിപ്പിക്കും വിധമാണ് ഒരുക്കിയിരിക്കുന്നത്. എന്റെ കഥാപാത്രത്തിന്റെ, വേഷത്തിന്റെ അടിസ്ഥാനത്തില്‍ ചിത്രത്തെ വിലയിരുത്തരുത്. ഞാന്‍ ഒരു ഗ്ലാമസറസ് കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന മുന്‍ധാരണയോടു കൂടിയാണ് പലരും വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത്. ഒരു കാലഘട്ടത്തിലെ കേരളത്തിലെ സ്ത്രീകളുടെ വസത്രധാരണത്തെ അതേ പടി പകര്‍ത്തുകയാണ് ഞാന്‍ ചെയ്തിരിക്കുന്നത്. സഭ്യതയുടെ പരിധി ലംഘിച്ചിട്ടില്ല.’- സോന വ്യക്തമാക്കി.

തമിഴ് സിനിമകളിലൂടെ ശ്രദ്ധേയയായ നടി , അമർ അക്ബർ അന്തോണി, കർമയോദ്ധ തുടങ്ങിയ മലയാളസിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

shortlink

Post Your Comments


Back to top button