GeneralLatest NewsMollywoodNEWSTeasersVideosWOODs

‘നമ്മളെ മുതലാക്കുന്ന കൂട്ടുകാർ’ അൽത്താഫ് എന്ന ‘നമ്പൂതിരികുട്ടി’ പറയുന്നു; മറിയം വന്നു വിളക്കൂതി ചിത്രത്തിന്റെ പുതിയ പ്രോമോ വീഡിയോ പുറത്തിറങ്ങി

ഇതിഹാസ’ എന്ന ചിത്രത്തിന്റെ നിർമാതാവ് രാജേഷ്‌ ആഗസ്റ്റില്‍  എആർകെ മീഡിയയുടെ ബാനറില്‍നിര്‍മ്മിച്ച്‌ നവാഗതനായ ജെനിത് കാച്ചപ്പിള്ളി സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ ‘മറിയം വന്ന് വിളക്കൂതി’. സിജു വിൽ‌സൺ, കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ, അൽത്താഫ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ നടി സേതുലക്ഷ്മിയാണ് നായികയായി എത്തുന്നത്

ഇതിഹാസ’ എന്ന ചിത്രത്തിന്റെ നിർമാതാവ് രാജേഷ്‌ ആഗസ്റ്റില്‍  എആർകെ മീഡിയയുടെ ബാനറില്‍നിര്‍മ്മിച്ച്‌ നവാഗതനായ ജെനിത് കാച്ചപ്പിള്ളി സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ ‘മറിയം വന്ന് വിളക്കൂതി’. സിജു വിൽ‌സൺ, കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ, അൽത്താഫ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ നടി സേതുലക്ഷ്മിയാണ് നായികയായി എത്തുന്നത്. നാട്ടില്‍പുറത്തിന്റെ തനിമ നിറഞ്ഞ കഥാപാത്രങ്ങളെ അതിന്റെ ജീവന്‍ ചോരാതെ പ്രേക്ഷകരിലേക്ക് എത്തിച്ച് അമ്പരപ്പിക്കുന്ന നടിയായ സേതുലക്ഷ്മി പതിവിന് വിപരീതമായൊരു കഥാപാത്രവുമായാണ്  തന്റെ പുതിയ ചിത്രമായ ‘മറിയം വന്ന് വിളക്കൂതി’യില്‍ എത്തുന്നത്.

സൗഹൃദത്തിന്റെ വഴിയിൽ പെട്ടുപോകുന്ന പാവം നമ്പൂതിരി കുട്ടിയായി അൽത്താഫ് എത്തുന്ന ചിത്രത്തിന്റെ പുതിയ  പ്രോമോ പുറത്തിറങ്ങി. ഹാസ്യത്തിന് ഏറെ പ്രാധാന്യം നൽകുന്ന ചിത്രമാണ് ‘മറിയം വന്ന് വിളക്കൂതി’ എന്ന സൂചനകളാണ് പ്രോമോ വീഡിയോകളിൽ നിന്നും ലഭിക്കുന്നത്.


shortlink

Related Articles

Post Your Comments


Back to top button