BollywoodCinemaLatest NewsNEWS

നിങ്ങള്‍ ജീവിതം മുഴുവന്‍ നിരാശയോടെയാണ് ചിലവഴിച്ചതെന്ന് പറയാന്‍ ഇപ്പോള്‍ ഞാനാഗ്രഹിക്കുന്നു; നസ്റുദ്ദീന്‍ ഷാക്ക് മറുപടി നല്‍കി നടന്‍ അനുപം ഖേര്‍

ഇത് നിങ്ങള്‍ക്കുള്ള എന്റെ സമ്മാനമാണ്

 

ബോളിവുഡില്‍ നിറഞ്ഞു നിന്ന ആരാധകരുടെ പ്രിയതാരമായി മലയാളത്തില്‍ മോഹന്‍ലാലിനൊപ്പം അഭിയിച്ച് മലയാളികളുടെയും പ്രിയതാരമായി മാറിയതാരമാണ് ബോളിവുഡ് താരം അനുപം ഖേര്‍. താരത്തിന്റെ ചിത്രങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു എന്നാല്‍ താരത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കഴിഞ്ഞ ദിവസം ബോളിവുഡ് താരം നസ്‌റുദ്ദീന്‍ ഷാ എത്തിയിരുന്നു.എന്നാല്‍ ഇപ്പോള്‍ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് തന്നെ രൂക്ഷമായി വിമര്‍ശിച്ച നടന്‍ നസ്റുദ്ദീന്‍ ഷാക്ക് മറുപടി നല്‍കി എത്തിയിരിക്കുകയാണ്  അനുപം ഖേര്‍. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ട്വീറ്റ് ചെയ്തതിനാലാണ് കോമാളിയെന്നും പാദസേവകനെന്നും പറഞ്ഞ് നസ്റുദ്ദീന്‍ ഷാ അനുപമിനെ വിമര്‍ശിച്ചത്.

ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അനുപം ഖേറിന്റെ മറുപടി നല്‍കിയത്. നസ്റുദ്ദീന്‍ ഷായുടെ പ്രസ്താവനകളെ ആരും ഗൗരവമായി എടുക്കാറില്ലെന്ന് അനുപം ഖേര്‍ അഭിപ്രായപ്പെട്ടു.കുടാതെ തന്നെക്കുറിച്ച് നിങ്ങള്‍ നല്‍കിയ അഭിമുഖം ഞാന്‍ കണ്ടു. ഞാന്‍ കോമാളിയാണെന്നും നിങ്ങള്‍ എന്നെ ഗൗരവമായി കാണുന്നില്ലെന്നും താന്‍ ഒരു പാദസേവകനാണെന്നും അതെല്ലാം എന്റെ രക്തത്തിലുള്ളതാണെന്നും നിങ്ങള്‍ പറഞ്ഞു. ഈ അഭിനന്ദനങ്ങള്‍ക്ക് നന്ദി, പക്ഷേ നിങ്ങള്‍ പറഞ്ഞത് ഞാന്‍ ഗൗരവമായി എടുക്കുന്നില്ല. എന്നിരുന്നാലും, ഞാന്‍ ഒരിക്കലും നിങ്ങളോട് മോശമായി സംസാരിക്കുകയോ പറയുകയോ ചെയ്യില്ല. എല്ലാ വിജയങ്ങളും ഉണ്ടായിരുന്നിട്ടും, നിങ്ങള്‍ ജീവിതം മുഴുവന്‍ നിരാശയോടെയാണ് ചിലവഴിച്ചതെന്ന് പറയാന്‍ ഇപ്പോള്‍ ഞാനാഗ്രഹിക്കുന്നു.’

‘എന്നെക്കുറിച്ച് മോശമായ കാര്യങ്ങള്‍ പറയുന്നത് ഒന്നു രണ്ട് ദിവസത്തേക്ക് നിങ്ങളെ വാര്‍ത്തകളില്‍ ഇടംനേടുമായിരിക്കും, ഇത് നിങ്ങള്‍ക്കുള്ള എന്റെ സമ്മാനമാണ്. ദൈവം നിങ്ങളെ സന്തോഷിപ്പിക്കട്ടെ, നിങ്ങളുടെ അഭ്യുദയകാംക്ഷിയായ അനുപം. എന്റെ രക്തത്തില്‍ എന്താണുള്ളതെന്ന് നിങ്ങള്‍ക്കറിയാമോ, ഹിന്ദുസ്ഥാന്‍’ എന്ന് അനുപം ഖേര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button