CinemaLatest NewsMollywoodNEWS

മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രത്തിന് നേരെ സൈബര്‍ ആക്രമണം

 

മലയാളത്തിന് പകരം വെക്കാനിലാത്ത നിരവധി ആരാധകരുള്ള പ്രേക്ഷകരുടെ പ്രിയതാരമാണ് സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ താരത്തിന്റെ വിശേഷങ്ങള്‍ ഏല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കാറുള്ളത്. താരത്തിന്റെ പുതിയ വിശേഷമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ‘വിത്ത് മൈ ലിറ്റില്‍ ഫ്രണ്ട്’ എന്ന ക്യാപ്ഷനോടെ താരം പങ്കുവച്ച ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയായിമാറിയിരിക്കുന്നത്. താരത്തിനൊപ്പമുള്ള കുട്ടിക്കുറുമ്പനൊപ്പം ചിത്രത്തിന് പിന്‍വശത്ത് കാണുന്ന ആനക്കൊമ്പിലാണ് ആരാധകരുടെ കണ്ണുടക്കിയത്. നിരവധി പേരാണ് ഇതിന്റെ താഴെ കമന്റുമായി എത്തിയിരിക്കുന്നത്.

‘ആനക്കൊമ്പ് നിറംമങ്ങി ഏട്ടാ. പോളീഷ് ചെയ്തു വച്ചൂടെ.?’ എന്നാണ് ചില ആരാധകരുടെ കമന്റുകള്‍. മോഹന്‍ലാലിന്റെ ആനക്കൊമ്പുകേസാണ് ആരാധകര്‍ ഇവിടെ ചൂണ്ടിക്കാട്ടുന്നത്. ലാലേട്ടന്റെ കൈയ്യുടെ ഒടിവ് പൂര്‍ണമായും ഭേദമായോ എന്നും അതോ ഇത് പഴയ ചിത്രമാണോ എന്നുമാണ് ആരാധകരുടെ സംശയം. അതേസമയം താരത്തിന് ഒപ്പമുള്ള കുട്ടി കുറുമ്പനെയും ആരാധകര്‍ ശ്രദ്ധിച്ചിരുന്നു. കൂടെ നില്‍ക്കുന്നത് നടി മീനയുടെ മകളാണോ എന്ന സംശയവും ആരാധകര്‍ ഉന്നയിക്കുന്നുണ്ട്. സില്‍ക്ക് ഷര്‍ട്ടും കസവ് മുണ്ടും അണിഞ്ഞ താരത്തിനൊപ്പമുള്ള കുട്ടിയും കസവ് മുണ്ടാണ് അണിഞ്ഞിരിക്കുന്നത്. താരത്തിന്റെ ഈ ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ ഇടയില്‍ കത്തിപടരുന്നത്.

shortlink

Related Articles

Post Your Comments


Back to top button