CinemaGeneralMollywoodNEWS

എന്‍റെ ഇടിയ്ക്ക് ദിവസങ്ങള്‍ വേണ്ട പാട്ടിനും സമയം വേണ്ട:ഞാന്‍ നായകനായി അഭിനയിച്ച സിനിമകള്‍ നിര്‍മ്മാതാവിന്റെ പൈസ കളഞ്ഞിട്ടില്ല

ഞാന്‍ നായകനായ എല്ലാ സിനിമകളും മൂന്നാഴ്ചയ്ക്കുള്ളില്‍ ചിത്രീകരണം പൂര്‍ത്തിയായവയാണ്

മമ്മൂട്ടി മോഹന്‍ലാല്‍ സുരേഷ് ഗോപി ജയറാം തുടങ്ങിയ മുന്‍ നിര സൂപ്പര്‍ താരങ്ങള്‍ വിലസിയിരുന്ന കാലത്തായിരുന്നു ജഗദീഷിന്റെ നായക നടനായുള്ള എന്ട്രി. തുളസീദാസ് കലൂര്‍ ഡെന്നിസ് ടീമാണ് ഈ പരീക്ഷണം ആദ്യം തുടങ്ങിവെച്ചത്. മലയാള സിനിമയില്‍ മമ്മൂട്ടിയേയും മോഹന്‍ലാലിനെയുമൊക്കെ മാറ്റി മാറ്റി പരീക്ഷിക്കുന്ന സംവിധായകര്‍ അവരുടെ സിനിമകളില്‍ മറ്റൊരു നടനെ നായകനാക്കി സിനിമ ചെയ്യാന്‍ ധൈര്യം കാണിച്ചിരുന്നില്ല. അതിനെ പൊളിച്ചെഴുതി കൊണ്ടായിരുന്നു ജഗദീഷ് നായകനായ മിമിക്സ് പരേഡ് എന്ന ചിത്രത്തിന്റെ വരവ്. സിനിമ സൂപ്പര്‍ ഹിറ്റായതോടെ അതേ മാതൃകയിലുള്ള ജഗദീഷ് ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക്‌ പ്രിയങ്കരമായി തുടങ്ങി. ഭാര്യ, തിരുത്തല്‍വാദി. സാക്ഷാല്‍ ശ്രീമാന്‍ ചാത്തുണ്ണി. സ്ത്രീധനം. കള്ളന്‍ കപ്പലില്‍ തന്നെ, വെല്‍ക്കം ടു കൊടൈക്കനാല്‍,സിംഹവാല മേനോന്‍ അങ്ങനെ ജഗദീഷ് നായകനായ നാല്‍പ്പതോളം സിനിമകള്‍ പുറത്തിറങ്ങി. അവയില്‍ ഭൂരിഭാഗം സിനിമകളും ബോക്സോഫീസില്‍ വിജയം നേടിയവയാണ്.

താന്‍ നായകനായി അഭിനയിച്ച സിനിമകളെക്കുറിച്ച് ജഗദീഷ് പറയുന്നതിങ്ങനെ

താന്‍ നായകനായി അഭിനയിച്ച ഭാര്യ, സ്ത്രീധനം, സിംഹവാലമേനോന്‍ തുടങ്ങിയ നല്ല ചിത്രങ്ങളുടെ ലിസ്റ്റ് തനിക്ക് പ്രേക്ഷകര്‍ക്ക് മുന്നില്‍ നിരത്താന്‍ കഴിയുമെന്ന് തുറന്നു പറയുകയാണ് ജഗദീഷ്,

‘സൂപ്പര്‍ താരത്തിന്റെ ഒരു സിനിമയിലെ ഫൈറ്റ് രംഗം ചെയ്യാന്‍ ആഴ്ചകള്‍ എടുക്കുമ്പോള്‍ എന്റെ സിനിമയിലെ ഫൈറ്റ് രംഗത്തിനു വേണ്ടിവരുന്നത് ത് അര ദിവസമാണ് . അവരുടെ സിനിമകളിലെ ഗാനങ്ങള്‍  ദിവസങ്ങളെടുത്തു ചിത്രീകരിക്കുമ്പോള്‍ ഞാന്‍ അഭിനയിക്കുന്ന സിനിമയിലെ ഗാനരംഗം ഒറ്റ ദിവസം കൊണ്ട് തീര്‍ക്കും, ഞാന്‍ നായകനായ എല്ലാ സിനിമകളും മൂന്നാഴ്ചയ്ക്കുള്ളില്‍ ചിത്രീകരണം പൂര്‍ത്തിയായവയാണ്. അത് കൊണ്ട് തന്നെ മറ്റു സിനിമകളെ അപേക്ഷിച്ച് ഞാന്‍ നായകനായ സിനിമകള്‍ സാമ്പത്തികമായി വിജയിച്ചവയാണ്’.

shortlink

Related Articles

Post Your Comments


Back to top button