CinemaLatest NewsMollywoodNEWS

സിനിമ നല്ലെതെന്നു പറയുന്നവരെ അവര്‍ ചീത്ത പറഞ്ഞ് നിശബ്ദരാക്കുന്നു ആ മാഫിയ സംഘത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് സിദ്ദിഖ്

മലയാള ചലച്ചിത്ര മേഖലയ്ക്ക് സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച പ്രിയ സംവിധായകനാണ് സിദ്ദിഖ് താരത്തിന്റെ ഏറ്റവും പുതിയ വിശേഷമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.ചില സിനിമകളെ തകര്‍ക്കാന്‍ സോഷ്യല്‍ മീഡിയയില്‍ ഒരു മാഫിയ തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സംവിധായകന്‍ സിദ്ദിഖ് തുറന്ന് പറഞ്ഞിരിക്കുകയാണ്.

‘സോഷ്യല്‍ മീഡിയയില്‍ ചിലരുടെ ഇഷ്ടങ്ങള്‍ മറ്റുള്ളവരിലേക്ക് അടിച്ചേല്‍പ്പിക്കുന്ന പ്രവണതയാണ് ഉള്ളത്. റാംജിറാവ് ചെയ്യുമ്പോഴൊന്നും ഈ പ്രശ്നം ഇല്ലായിരുന്നു. നമ്മള്‍ ഇത്ര വലിയ ഉയരത്തില്‍ എത്തുമെന്ന ധാരണ അക്കൂട്ടര്‍ക്ക് ഉണ്ടായിരുന്നില്ല. എന്നാല്‍ രണ്ടാമത്തെ സിനിമ മുതല്‍ അറ്റാക്കിംഗ് ഉണ്ടായി. വിജയിക്കുന്നവര്‍ക്ക് നേരെ എപ്പോഴും അറ്റാക്ക് ഉണ്ടാകും. തിയേറ്ററുകളില്‍ ആളേ വെച്ച് കൂവിക്കുക അങ്ങനെ സിനിമയെ തകര്‍ക്കാന്‍ ശ്രമിക്കുക അങ്ങനയൊക്കെ. ഈ പ്രതിസന്ധികളെ തരണം ചെയ്ത് സിനിമ ഉയര്‍ന്നു വരുമ്പോള്‍ മാത്രമാണ് അവര്‍ നിശബ്ദരാകുന്നത്.’

‘ഇപ്പോള്‍ ഓണ്‍ലൈനില്‍ ചില ആളുകള്‍ ഇരുന്നിട്ട് ഇതിനെ നിയന്ത്രിക്കുകയാണ്. അതൊരു മാഫിയയാണ്. ഈ സിനിമ ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞാല്‍ അവനെ അവര്‍ തെറിവിഷിക്കുകയാണ്. അപ്പോള്‍ അവന്‍ പിന്‍വലിയും. അപ്പോള്‍ അവന്‍ ചിന്തിക്കും എന്റെ ആസ്വാദനത്തിലെ പ്രശ്നമാണോ എന്ന്. അങ്ങനെ ഇഷ്ടപ്പെട്ടവര്‍ പോലും മാറി ചിന്തുന്നു. അത്തരത്തിലൊരു ബ്രെയിന്‍ വാഷിംഗ് ഇവിടെ നടക്കുന്നു. ഇഷ്ടപ്പെട്ടെങ്കില്‍ അവന്‍ കൊള്ളാത്തവന്‍, ഇഷ്ടപ്പെട്ടില്ലെങ്കില്‍ അവന്‍ ബുദ്ധിജീവി എന്ന തരത്തില്‍ ആക്കിയെടുക്കുന്ന ഒരു രീതി ഇവിടെ വളരുന്നു.’ മനോഹമയുടെ നേരെ ചൊവ്വേയില്‍ സിദ്ദിഖ് പറഞ്ഞു താരത്തിന്റെ വാക്കുകള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button