GeneralLatest NewsTV Shows

”മാംസാഹാരം കഴിക്കാന്‍ തോന്നിയാല്‍ ഞാന്‍ ഭക്ഷിക്കും; അതുപോലെ തന്നെയാണ് വേശ്യയുടെ വേഷവും” നടി ശ്വേത

എനിക്കു കിട്ടിയ ശക്തമായ കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു അത്. നിരവധിപേര്‍ ആ വേഷം ഞാന്‍ ചെയ്തപ്പോള്‍ നെറ്റി ചുളിച്ചു.

ടെലിവിഷന്‍ രംഗത്തെ ശ്രദ്ധേയ താരമാണ് ശ്വേത തിവാരി. തനിക്ക് പണവും പ്രശസ്തിയും എല്ലാം ലഭിക്കാന്‍ കാരണം സീരിയല്‍ ആണെന്നും അതിനാല്‍ ടെലിവിഷന്‍ വേഷങ്ങള്‍ ഉപേക്ഷിക്കാനില്ലെന്നും തുറന്നു പറയുന്ന ശ്വേത പലപ്പോഴും ചെയ്യുന്ന വേഷങ്ങളുടെ പേരില്‍ വിമര്‍ശിക്കപ്പെടാറുണ്ട്.

ടെലിവിഷന്‍ ഷോകളില്‍ ഏതുതരം വേഷവും ചെയ്യാന്‍ തയാറാണ് ശ്വേത. അതിനെക്കുറിച്ച് താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ ”അഭിനയം തന്റെ ജോലിയാണ്. ഞാന്‍ ചെയ്യുന്ന വേഷങ്ങളില്‍ ആളുകള്‍ പലപ്പോഴും എന്നെ വിമര്‍ശിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെട്ടത് ‘ബെഗുസരെ’യിലെ വേശ്യവേഷത്തിലാണ്. പക്ഷേ, എനിക്കു കിട്ടിയ ശക്തമായ കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു അത്. നിരവധിപേര്‍ ആ വേഷം ഞാന്‍ ചെയ്തപ്പോള്‍ നെറ്റി ചുളിച്ചു. പക്ഷേ ഒരു അഭിനേതാവ് എന്ന നിലയില്‍ അതെന്റെ ജോലിയാണ്. ജോലി എന്നത് അനുഗ്രഹമാണ്. എനിക്ക് ഒരുദിവസം മാംസാഹാരം കഴിക്കാന്‍ തോന്നിയാല്‍ ഞാന്‍ ഭക്ഷിക്കും. അതുപോലെ തന്നെയാണ് വേശ്യയുടെ വേഷവും ചെയ്തത്.’ ശ്വേത വ്യക്തമാക്കി.

shortlink

Post Your Comments


Back to top button