CinemaGeneralMollywoodNEWS

‘മേഘം’ സിനിമയില്‍ നിന്ന് മമ്മൂട്ടി ഒഴിവാകാന്‍ ശ്രമിച്ചു കാരണം ശ്രീനിവാസനും ദിലീപിനും തുല്യ പ്രാധാന്യം

പ്രിയദര്‍ശന്റെ സിനിമ എന്ന നിലയിലാണ് മമ്മൂട്ടി മേഘം എന്ന സിനിമ സ്വീകരിച്ചത്

ടി ദാമോദരന്റെ സ്ഥിരം സിനിമകളില്‍ നിന്ന്  ഏറെ വ്യത്യസ്തമായ ഒരു രചനയായിരുന്നു  ‘മേഘം’ എന്ന ചിത്രം. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമെന്ന നിലയില്‍ വലിയ സാധ്യതകളുമായി റിലീസിനെത്തിയ മേഘത്തിനു ബോക്സോഫീസില്‍ വലിയ ചലനം സൃഷ്ടിക്കാന്‍ സാധിച്ചില്ല. മമ്മൂട്ടിയുടെ നായക വേഷത്തിനൊപ്പം തുല്യ പ്രാധാന്യമുള്ള വേഷങ്ങള്‍ ചെയ്തു കൊണ്ടായിരുന്നു ശ്രീനിവാസനും ദിലീപും ചിത്രത്തില്‍ നിറഞ്ഞു നിന്നത്. എന്നാല്‍ ഈ സിനിമ സ്വീകരിക്കാന്‍ മമ്മൂട്ടി ആദ്യം മടി കാണിച്ചിരുന്നു. സോളോ ഹീറോയായി മാത്രം മമ്മൂട്ടി അഭിനയിച്ചു കൊണ്ടിരിക്കുന്ന കാലത്താണ് മറ്റു താരങ്ങള്‍ക്കും ഈക്വല്‍ പ്രാധാന്യം നല്‍കി കൊണ്ട് മമ്മൂട്ടിയുടെ മുന്നിലേക്ക് ‘മേഘം’ എന്ന ഹ്യൂമര്‍ ചിത്രമെത്തുന്നത്.

പ്രിയദര്‍ശന്റെ സിനിമ എന്ന നിലയിലാണ് മമ്മൂട്ടി ‘മേഘം’ എന്ന സിനിമ സ്വീകരിച്ചത്. വളരെ വര്‍ഷങ്ങള്‍ക്ക് ശേഷമാണു മമ്മൂട്ടി പ്രിയദര്‍ശന്‍ ടീം ഈ സിനിമയ്ക്കായി ഒന്നിച്ചത്. പ്രിയ ഗില്‍, പൂജ ബദ്ര എന്നീ രണ്ടു നായികമാരാണ് ചിത്രത്തില്‍ അഭിനയിച്ചത്. ഒരു ത്രികോണ പ്രണയ കഥ പറഞ്ഞ ചിത്രത്തിന്റെ അവസാനം നായികയെ സ്വന്തമാക്കുന്നത് ദിലീപിന്റെ കഥാപാത്രമാണ്.പ്രിയദര്‍ശന്റെ സ്ഥിരം ഹ്യുമര്‍ വിഭവം തന്നെയായിരുന്നു മേഘം എന്ന സിനിമയുടെയും പ്രധാന ഘടകം.

 

 

shortlink

Related Articles

Post Your Comments


Back to top button