GeneralKollywoodLatest NewsMollywoodMovie GossipsNEWSWOODs

ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന തെന്നിന്ത്യൻ സിനിമയിലെ രണ്ട് സുന്ദരിമാർ

തെന്നിന്ത്യൻ സിനിമയിൽ ഇന്ന് രണ്ടു താര സുന്ദരികളുടെ ജന്മദിനമാണ്. ഉലകനായകൻ കമൽ ഹാസന്റെ മകളും തമിഴ്  സിനിമാലോകത്തെ മുൻനിര നായികമാരിൽ ഒരാളുമായ ശ്രുതി ഹാസൻ തൻ്റെ മുപ്പത്തിനാലാം പിറന്നാളാണ് ഇന്ന് ആഘോഷിക്കുന്നത്.അതേസമയം മലയാളി നടിയും തെന്നിന്ത്യൻ സിനിമകളിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവെക്കുകയും ചെയ്തിട്ടുള്ള നടി മിയയുടെ 27ആം പിറന്നാളാണ് ഇന്ന്.

തെന്നിന്ത്യൻ സിനിമയിൽ ഇന്ന് രണ്ടു താര സുന്ദരികളുടെ ജന്മദിനമാണ്. ഉലകനായകൻ കമൽ ഹാസന്റെ മകളും തമിഴ്  സിനിമാലോകത്തെ മുൻനിര നായികമാരിൽ ഒരാളുമായ ശ്രുതി ഹാസൻ തൻ്റെ മുപ്പത്തിനാലാം പിറന്നാളാണ് ഇന്ന് ആഘോഷിക്കുന്നത്.അതേസമയം മലയാളി നടിയും തെന്നിന്ത്യൻ സിനിമകളിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവെക്കുകയും ചെയ്തിട്ടുള്ള നടി മിയയുടെ 27ആം പിറന്നാളാണ് ഇന്ന്. നിരവധി സഹതാരങ്ങൾ ഇരുവർക്കും ആശംസകൾ അറിയിച്ചു.

1986 ൽ ഉലകനായകൻ കമലഹാസന്റേയും സരികയുടെയും മകളായി ചെന്നൈയിൽ ജനിച്ച ശ്രുതി ഹാസൻ ഗായികയായാണ് സിനിമാ രംഗത്തേയ്ക്ക് എത്തിയത്.പിന്നീട് മോഡലിങ്ങിലേക്കും അഭിനയത്തിലേക്കും തിരിയുകയായിരുന്നു താരം.

മിനിസ്ക്രീനിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന താരമാണ് മിയ ജോര്‍ജ്ജ്. ജിമി ജോർജ്ജ് എന്ന യഥാര്‍ത്ഥ നാമം സിനിമയിലേക്കെത്തിയതോടെ മാറ്റുകയായിരുന്നു. നിരവധി സിനിമകളിൽ അഭിനയിച്ച താരം തമിഴിലും തെലുങ്കിലും ഉൾപ്പടെ  സിനിമകൾ ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button