CinemaGeneralLatest NewsMollywoodNEWS

മോഹന്‍ലാലുമായി സിനിമ സംഭവിക്കുമോ എന്ന ചോദ്യത്തിന് ശ്രീനിവാസന്‍റെ മറുപടി!

ഞാന്‍ അങ്ങനെ വരാന്‍ പോകുന്ന ആഗ്രഹങ്ങളെക്കുറിച്ച് ചിന്തിക്കാറില്ല

ഒരു കാലത്ത് മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സിനിമകളായിരുന്നു  സത്യന്‍ അന്തിക്കാട് ശ്രീനിവാസന്‍ മോഹന്‍ലാല്‍ ടീമിന്റെ ചിത്രങ്ങള്‍, നാടോടിക്കാറ്റിലെ നര്‍മരസം  പോലെ ഇനിയുമൊരു സിനിമ ഇവരുടെ  കൂട്ടുകട്ടില്‍ പുറത്തുവരുമോ എന്ന് മലയാളി പ്രേക്ഷകര്‍ ചോദിച്ചു തുടങ്ങുമ്പോള്‍ അതിനുള്ള ശരിയായ മറുപടി നല്‍കുകയാണ് ശ്രീനിവാസന്‍.

ഞാന്‍ അങ്ങനെ വരാന്‍ പോകുന്ന ആഗ്രഹങ്ങളെക്കുറിച്ച് ചിന്തിക്കാറില്ല. ഇന്ന നടനുമായി സിനിമ ചെയ്യുക എന്നതൊന്നും എന്റെ മനസ്സില്‍ ഇല്ല. എല്ലാം സംഭവിച്ചു പോകുന്നതാണ്. ഒരു കാര്യം പറയാം ഇനിയും നല്ല സിനിമകള്‍ എഴുതണം എന്ന് ആഗ്രഹിക്കുന്നു. കൗമുദി ടിവിയുടെ താരപകിട്ട് എന്ന പ്രോഗ്രാമില്‍ സംസാരിക്കവേ ശ്രീനിവാസന്‍ വ്യക്തമാക്കുന്നു.

സത്യന്‍ അന്തിക്കാട് മോഹന്‍ലാല്‍ ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ ഏകദേശം എട്ടോളം സിനിമകള്‍ പുറത്തിറങ്ങിയിട്ടുണ്ട്.വരവേല്‍പ്പാണ് അവസാനം ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രം. നാടോടിക്കാറ്റ് എന്ന സിനിമയുടെ രണ്ടാം ഭാഗത്തിന് വേണ്ടി ഇതേ ടീം വീണ്ടും ഒന്നിക്കുന്നുവെന്നു വാര്‍ത്തകള്‍ ഉണ്ടായിരുന്നു. പക്ഷെ സത്യന്‍ അന്തിക്കാടും  ശ്രീനിവാസനും  ഫഹദിനെ നായകനാക്കിയാണ് ഒടുവിലായി സിനിമ പറഞ്ഞത്. ഞാന്‍ പ്രകാശന്‍ എന്ന സത്യന്‍ ശ്രീനി ചിത്രം ബോക്സോഫീസില്‍ വലിയ വിജയം സ്വന്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button