CinemaGeneralMollywoodNEWS

സിനിമയില്‍ എന്‍റെ മരണം കണ്ടിട്ടും രംഭയുടെ മുഖത്ത് യാതൊരു ഭാവവും ഉണ്ടായിരുന്നില്ല: രംഭ പകച്ചു പോയ നിമിഷത്തെക്കുറിച്ച് മനോജ്‌ കെ ജയന്‍

എന്റെ കഥാപാത്രത്തിന്റെ  മരണം കണ്ട രംഭയ്ക്ക് വലിയ ഒരു ഞെട്ടലിന്റെയോ കരച്ചിലിന്റെയോ പ്രകടനത്തോടെ ആ രംഗം ഭംഗിയാക്കാന്‍ സാധിച്ചില്ല

കുട്ടന്‍ തമ്പുരാന്‍ എന്ന കഥാപാത്രമാണ് മനോജ്‌ ജെ ജയന്റെ സിനിമാ ജീവിതത്തില്‍ വലിയ നിറം പകര്‍ന്നത്. ഹരിഹരന്‍ കാണിച്ചു തന്ന ഭാവങ്ങള്‍ അതെ പോലെ താന്‍ പകര്‍ത്തിയെടുക്കുകയായിരുന്നുവെന്നും എന്നില്‍ നിന്ന് ആ കഥാപാത്രത്തിന് പുതിയ സംഭാവനകള്‍ ഉണ്ടായിരുന്നില്ലെന്നും. അതില്‍ ഇത്ര അകലത്തില്‍ ബീഡി പിടിക്കണമെന്ന് പോലും ഹരന്‍ സാറിനു നിര്‍ബന്ധമുണ്ടായിരുന്നതായി മനോജ്‌ കെ ജയന്‍ വ്യക്തമാക്കുന്നു. പക്ഷെ അനന്തഭദ്രത്തിലെ ദിഗംബരനെ ഞാന്‍ തന്നെ മോട്ടിവേറ്റ് ചെയ്യിപ്പിച്ചെടുത്ത കഥാപാത്രമാണെന്നും മനോജ്‌ കെ ജയന്‍ പറയുന്നു. സര്‍ഗ്ഗം എന്ന സിനിമയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ രംഭയുടെ പരിഭ്രമം ആണ് തനിക്ക് ആദ്യം ഓര്‍മ്മ വരുന്നതെന്ന് തുറന്നു പറയുകയാണ് മനോജ്‌ കെ ജയന്‍ .

സിനിമയിലെ ആ സന്ദര്‍ഭത്തെക്കുറിച്ച് മനോജ്‌ കെ ജയന്‍ പറയുന്നതിങ്ങനെ

‘സിനിമയുടെ ക്ലൈമാക്സ് രംഗത്ത് ഞാന്‍ തൂങ്ങി നില്‍ക്കുന്ന ഒരു രംഗമുണ്ട്, ആദ്യ രാത്രിയില്‍ രംഭ പാലുമായി റൂമിലേക്ക് വരുന്നതാണ് സീന്‍, എന്റെ കഥാപാത്രത്തിന്റെ  മരണം കണ്ട രംഭയ്ക്ക് വലിയ ഒരു ഞെട്ടലിന്റെയോ കരച്ചിലിന്റെയോ പ്രകടനത്തോടെ ആ രംഗം ഭംഗിയാക്കാന്‍ സാധിച്ചില്ല, ഒടുവില്‍ ഇരുപതോളം ടേക്ക് എടുത്താണ് ആ രംഗം പൂര്‍ത്തിയാക്കിയത്, എന്നെ കെട്ടി തൂക്കിയിരിക്കുന്നതിനാല്‍ അസ്വസ്ഥതയും അനുഭവപ്പെട്ടു, രംഭ അഭിനയിച്ചു കുളമാക്കുമ്പോള്‍ എന്നെ താഴെ ഇറക്കാന്‍ ഞാന്‍ ആവശ്യപ്പെടും’

shortlink

Related Articles

Post Your Comments


Back to top button