BollywoodCinemaLatest NewsNEWS

നോ പറയാന്‍ എന്റെ ഹൃദയം അനുവദിച്ചില്ല എന്റെ കരിയറില്‍ എന്നെന്നും ഓര്‍ത്തിരിക്കുന്നൊരു കഥാപാത്രമായിരിക്കും’സാറ അലി ഖാന്‍ ധനുഷ് ചിത്രത്തെക്കുറിച്ച് ; അക്ഷയ് കുമാര്‍

ധനുഷും സാറയും ജോഡിയാകുന്നത് വളരെ മനോഹരമായിരിക്കും

 

തെന്നിന്ത്യന്‍ സൂപ്പര്‍ താരമാണ് ധനുഷ് താരത്തിന്റേതായി പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്. തന്റേതായ അഭിനയ മികവ് കൊണ്ട് നിറഞ്ഞ കൈയ്യടി നേടിയാണ് താരമായ ധനുഷ് വീണ്ടും വിജയം കുറിക്കാന്‍ ബോളിവുഡിലേക്ക് ചേക്കേറുകയാണ്. ആനന്ദ് എല്‍.റായ് സംവിധാനം ചെയ്യുന്ന ‘ആഡ്രംഗി രേ’ എന്ന ചിത്രത്തില്‍ സാറ അലി ഖാനാണ് ധനുഷിന്റെ നായികയാവുന്നത്. ബോളിവുഡ് സൂപ്പര്‍ താരം അക്ഷയ് കുമാര്‍ ഒരു പ്രധാന വേഷത്തില്‍ ചിത്രത്തിലെത്തുന്നുണ്ട്.

ആനന്ദ് ധനുഷ് കൂട്ടുകെട്ടിലെ രണ്ടാമത്തെ ചിത്രമാണിത്.’രാഞ്ജന’ എന്ന ചിത്രത്തില്‍ ധനുഷ് നായകനായിട്ടുണ്ട്. സോനം കപൂറായിരുന്നു നായിക.ലൗ ആജ് കല്‍’ സിനിമയ്ക്കുശേഷം സാറ അലി ഖാന്‍ നായികയാവുന്ന സിനിമയാണ് ‘ആഡ്രംഗി രേ’. ചിത്രത്തെക്കുറിച്ചുളള വിവരങ്ങളും ധനുഷിനും അക്ഷയ്ക്കും ഒപ്പമുളള ചിത്രങ്ങളും സാറ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. താരം പങ്കുവെച്ച ചിത്രം ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്. ആനന്ദ് എല്‍.റായ്‌ക്കൊപ്പം അക്ഷയ് കൈകോര്‍ക്കുന്നത് ഇതാദ്യമാണ്.

അതേ സമയം ‘ആനന്ദ് കഥ പറഞ്ഞതും 10 മിനിറ്റിനുളളില്‍ ഞാന്‍ യെസ് പറഞ്ഞു. ചിത്രത്തില്‍ വളരെ വെല്ലുവിളി നിറഞ്ഞൊരു കഥാപാത്രമാണ് എന്റേത്. അതേസമയം, വളരെ സ്പെഷ്യലായ റോളും. അതിനാല്‍ തന്നെ നോ പറയാന്‍ എന്റെ ഹൃദയം അനുവദിച്ചില്ല. എന്റെ കരിയറില്‍ എന്നെന്നും ഓര്‍ത്തിരിക്കുന്നൊരു കഥാപാത്രമായിരിക്കും’ അക്ഷയ് കുമാര്‍ പറഞ്ഞു.

ഇത്തരമൊരു വേഷം ചെയ്യാന്‍ അക്ഷയ് പോലുള്ളൊരു നടന്‍ വേണം. എപ്പോഴും വെല്ലുവിളികള്‍ ഏറ്റെടുക്കുന്ന നടനാണ് അദ്ദേഹമെന്നാണ് സംവിധായകന്‍ ആനന്ദ് പറഞ്ഞത്. ധനുഷും സാറയും ജോഡിയാകുന്നത് വളരെ മനോഹരമായിരിക്കും. ഇരുവരും ഒരുമിച്ച് ബിഗ് സ്‌ക്രീനിലെത്തുമ്പോള്‍ ആരാധകര്‍ക്ക് അതൊരു പുതുമയായിരിക്കുമെന്നും സംവിധായകന്‍ പറഞ്ഞു. ദേശീയ പുരസ്‌കാര ജേതാവായ ഹിമാന്‍ഷു ശര്‍മയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. എ.ആര്‍.റഹ്മാനാണ് സംഗീതം ഒരുക്കുന്നത്.സൂപ്പര്‍ താരങ്ങള്‍ ഒരുമിച്ച് എത്തുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button