GeneralLatest NewsMollywoodMovie GossipsNEWSWOODs

ഭാര്യക്കൊരു ജന്മദിന സമ്മാനമായി തിരക്കഥ ; ജയസൂര്യ ചിത്രം ‘അന്വേഷണം’ നാളെ തീയേറ്ററുകളിൽ എത്തുന്നു

ജയസൂര്യ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് 'അന്വേഷണം'. ചിത്രം നാളെ തീയേറ്ററുകളിൽ  എത്തുകയാണ്. ശ്രുതി രാമചന്ദ്രനാണ് ചിത്രത്തിലെ നായിക. ശ്രുതിയുടെ ഭർത്താവായ ഫ്രാൻസിസ് തോമസാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്.  ശ്രുതിയ്ക്ക് പിറന്നാൾ സമ്മാനമായാണ് അന്വേഷണത്തിൻ്റെ കഥ ഒരുക്കിയിരിക്കുന്നത് എന്ന്  ഫ്രാൻസ് പറഞ്ഞു. ഫെബ്രുവരി രണ്ടിനാണ് താരത്തിന്റെ  ജന്മദിനം.

ജയസൂര്യ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘അന്വേഷണം’. ചിത്രം നാളെ തീയേറ്ററുകളിൽ  എത്തുകയാണ്. ശ്രുതി രാമചന്ദ്രനാണ് ചിത്രത്തിലെ നായിക. ശ്രുതിയുടെ ഭർത്താവായ ഫ്രാൻസിസ് തോമസാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്.  ശ്രുതിയ്ക്ക് പിറന്നാൾ സമ്മാനമായാണ് അന്വേഷണത്തിൻ്റെ കഥ ഒരുക്കിയിരിക്കുന്നത് എന്ന്  ഫ്രാൻസ് പറഞ്ഞു. ഫെബ്രുവരി രണ്ടിനാണ് താരത്തിന്റെ  ജന്മദിനം.

ഒരു ത്രില്ലെർ വിഭാഗത്തിൽ ഇറങ്ങുന്ന സിനിമയുടെ ട്രൈലെർ  വൈറലായിരുന്നു. ‘സത്യം എപ്പോഴും വിചിത്രമായിരിക്കും’ എന്ന ടാഗ് ലൈനോടു കൂടെയാണ് ചിത്രത്തിൻ്റെ ട്രെയിലര്‍ അവതരിപ്പിച്ചിരിക്കുന്നത്.

‘ലില്ലി’ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ഏറെ പ്രശംസ നേടിയ സംവിധായകൻ പ്രശോഭ് വിജയനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രേക്ഷകരെ പിടിച്ചിരുത്തുന്ന രംഗങ്ങളാൽ സമൃദ്ധമാണ് ചിത്രമെന്നാണ് ട്രൈലെർ നൽകുന്ന സൂചന.


ജയസൂര്യയ്ക്കും ശ്രുതി രാമചന്ദ്രനും പുറമേ വിജയ് ബാബു, നന്ദു, ലിയോണ, ലെന, ലാൽ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ഇ 4 എൻ്റര്‍ടെയ്ന്‍മെൻ്റ് ആണ് അന്വേഷണം നിർമ്മിക്കുന്നത്.ചിത്രത്തിനായി ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് സുജിത്ത് വാസുദേവ് ആണ്. ജേക്‌സ് ബിജോയ്‍‍ ആണ് അന്വേഷണത്തിലെ ഗാനങ്ങൾക്ക് സംഗീതം പകര്‍ന്നിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button