GeneralLatest NewsMovie GossipsNEWSTollywoodWOODs

ശങ്കറിന്റെ ‘ഇന്ത്യൻ’ രണ്ടാം വരവിന് ഒരുങ്ങി; ചിത്രീകരണം പുനരാരംഭിച്ചു

സിനിമ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇന്ത്യൻ 2. സിനിമാപ്രേമികളെ ആകെ കോരിത്തരിപ്പിച്ച ചിത്രമായിരുന്നു കമൽ ഹാസൻ നായകനായ ഇന്ത്യൻ. 2019ൽ ചിത്രീകരണം  ആരംഭിച്ച ഇന്ത്യൻ 2ന്റെ ചിത്രീകരണം ഇടക്കാലത്ത് നിർത്തിവച്ചിരുന്നു.

2019 ജനുവരിയിൽ ഈ സിനിമ തുടക്കത്തിൽ സമാരംഭിച്ചതിനുശേഷം കുറച്ച് രംഗങ്ങൾ ചിത്രീകരിച്ചിരുന്നു. എന്നാൽ ബിഗ് ബോസിന്റേയും രാഷ്ട്രീയ തിരക്കുകളുടെയും ഇടയിൽ കമൽ ഹാസൻ എത്താത്തതിനെ തുടർന്ന് ചിത്രീകരണം മാറ്റിവച്ചിരുന്നു.

പിന്നീട് ഇന്ത്യൻ 2ന്റെ  അണിയറപ്രവർത്തകർ രാജസ്ഥാനിലും തെലങ്കാനയിലും നിരവധി ഷെഡ്യൂളുകൾ ചിത്രീകരിച്ചിരുന്നു. ഇതിനുശേഷം ശസ്ത്രക്രിയയെത്തുടർന്ന് വീണ്ടും കമൽ ഹാസന് ഷൂട്ടിംഗിൽ നിന്ന് ഇടവേള എടുക്കേണ്ടിവന്നു. ഈ വർഷം ഫെബ്രുവരി മുതൽ താരം തിരിച്ചെത്തുമെന്നും ഷൂട്ടിംഗ് പുനരാരംഭിക്കുമെന്നും റിപോർട്ടുകൾ ഉണ്ട്.

ആദ്യ ഭാഗത്തിൽ സുഗന്യ അവതരിപ്പിച്ച വേഷം രണ്ടാം ഭാഗത്തിൽ യുവതാരം പ്രിയ ഭവാനി അവതരിപ്പിക്കും.  ഇന്ത്യൻ സിനിമയിലെ മികച്ച സംവിധായകരിൽ ഒരാളായ ശങ്കർ അണിയിച്ചൊരുക്കുന്ന ചിത്രം ലൈക പ്രൊഡക്ഷൻസാണ് നിർ നിർമ്മിക്കുന്നത്. ചിത്രത്തിൽ കാജൽ അഗർവാൾ, സിദ്ധാർത്ഥ്, രാകുൽ പ്രീത് സിംഗ്, വിവേക്, ബോബി സിംഹ എന്നിവരും അഭിനയിക്കുന്നു.

shortlink

Related Articles

Post Your Comments

Back to top button