CinemaLatest NewsMollywoodNEWS

തന്റെ പെട്ടെന്നുള്ള ഈ വിളിയില്‍ അവളുടെ ചമ്മല്‍ മുഖത്ത് കാണാമായിരുന്നു ; നടന്‍ നീരജ് മാധവ്

മലയാളത്തില്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് നിരജ് മാധവ് താരത്തിന്റെ വിശേഷങ്ങളെല്ലാം ഇരകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കാറുള്ളത്. താരത്തിന്റെ പുതിയ വിശേഷമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഭാര്യ ദീപ്തിക്ക് സര്‍പ്രൈസ് നല്‍കി നടന്‍ നീരജ് മാധവ്. തന്റെ പുതിയ സിനിമ ‘ഗൗതമന്റെ രഥ’ത്തിന്റെ പ്രൊമോഷനുമായി കോളജില്‍ എത്തിയതായിരുന്നു നീരജ്. അടുത്തുള്ള കോളജില്‍ നീരജ് എത്തിയതറിഞ്ഞ് ദീപ്തിയും കാണികളിലൊരാളായി എത്തി.

ആരാധകരോട് സംസാരിച്ച് കൊണ്ടിരിക്കുമ്പോഴാണ് വേറൊരാളെ കൂടി നിങ്ങള്‍ക്ക് പരിചയപ്പെടുത്താം എന്ന് പറഞ്ഞ് ദീപ്തിയെ താരം വേദിയിലേക്ക് ക്ഷണിച്ചത്. നീരജ് തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. തന്റെ പെട്ടെന്നുള്ള ഈ വിളിയില്‍ അവളുടെ ചമ്മല്‍ മുഖത്ത് കാണാമായിരുന്നുവെന്ന് നീരജ് കുറിച്ചിട്ടുണ്ട്.

അതേസമയം താരത്തിന്റെ വീഡിയോ ഇതിനോടക്കം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചുകോണ്ടിരിക്കുന്നത്. ഒരിടവേളക്ക് ശേഷം നീരജ് വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ഗൗതമന്റെ രഥം. നവാഗതനായ ആനന്ദ് മേനോന്‍ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം ഇന്ന് തിയേറ്ററുകളിലെത്തി. തങ്ങളുടെ പ്രിയതാരത്തിന്റെ ചിത്രത്താനായി കാത്തിരിക്കുകയാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button