GeneralLatest NewsMovie GossipsNEWSTollywoodWOODs

തെന്നിന്ത്യൻ സൂപ്പർ താരം ധനുഷ് ബോളിവുഡിൽ; ചിത്രങ്ങൾ പങ്കുവെച്ച് ബോളിവുഡ് നായികാ സാറ അലി ഖാൻ

ഒരു ചെറിയ ഇടവേളക്ക് ശേഷം തെന്നിന്ത്യൻ യൂത്ത് സ്റ്റാർ ധനുഷ് ബോളിവുഡിലേക്ക്. ആനന്ദ് എൽ റായ് സംവിധാനം ചെയ്യുന്ന ചിത്രമായ ആഡ് രംഗി രേ എന്ന ചിത്രത്തിലാണ്  ധനുഷ് നായകനായി എത്തുന്നത്.  ബോളിവുഡിൽ എന്നപോലെ തെന്നിന്ത്യയിലും നിരവധി ആരാധകരുള്ള സാറ അലി ഖാനാണ്  ധനുഷിന്റെ നായിക. ബോളിവുഡ് താരം അക്ഷയ് കുമാറും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നു.

അക്ഷയ്കുമാറിനും ധനുഷിനും ഒപ്പമുള്ള ചിത്രങ്ങൾ സാറ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതോട് കൂടിയാണ്  ധനുഷിന്റെ ബോളിവുഡ് ചിത്രത്തിലെ നായിക ആരാകുമെന്ന സംശയം അവസാനിച്ചത്. ബോളിവുഡിലെ യുവാതാരങ്ങളിൽ പ്രധാനിയാണ് സാറ. ഇപ്പോൾ തെന്നിന്ത്യൻ സിനിമ കോളങ്ങളിൽ ചർച്ചയാകുന്നത് താരപുത്രിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ്. ലൗ അജ് കല്ല് എന്ന ചിത്രത്തിന ശേഷം സാറ നായികയായി എത്തുന്ന ചിത്രമാണിത്.

ധനുഷ്-ആനന്ദ് എൽ റായ് കൂട്ട്ക്കെട്ടിൽ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രമാണിത്. 2013 ൽ പുറത്തു വന്ന രഞ്ജനയിൽ സോനം കപൂറായിരുന്നു നായികയായി എത്തിയത്. ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയത് എആർറഹ്മാനായിരുന്നു. താര സമ്പന്നമായ ചിത്രത്തിന്റെ അണിയറയിലും പ്രമുഖരാണ് അണിനിരക്കുന്നത്. ആനന്ദ് എൽ റായ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദേശീയ പുരസ്കാര ജേതാവ് ഹിമാൻഷു ശർമയാണ്  തിരക്കഥ ഒരുക്കുന്നത്. എആർ റഹ്മാൻ സംഗീതം ഒരുക്കുന്നു.  അനന്ദ് എൽ റായ് അക്ഷയ് കുമാർ ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്.

shortlink

Related Articles

Post Your Comments

Back to top button