CinemaLatest NewsMollywoodNEWS

ഊണ്‍ എന്ന് പറഞ്ഞത് പുള്ളി സ്പൂണ്‍ ആയിരിക്കും മനസ്സിലാക്കിയിട്ടുണ്ടാകുക’, ‘സ്പൂണും നക്കി ഇരുന്നാല്‍ ഊണ് കിട്ടുമോ; രമേഷ് പിഷാരടിയുടെ വിശേഷം ഏറ്റെടുത്ത് ആരാധകര്‍

മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ അവതാരകനും നടനും സംവിധായകനുമാണ് രമേഷ് പിഷാരടി. താരത്തിന്റെ തമാശകള്‍ ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കുന്നത്.താരത്തിന്റെ പുതിയ വിശേഷമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പിഷാരടി പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്നത്. ‘ഊണ് പറഞ്ഞു ഒരു മണിക്കൂര്‍ കഴിഞ്ഞു സ്പൂണ് വന്നപ്പോള്‍..’ എന്ന ക്യാപ്ഷനോടെയാണ് പിഷാരടി സ്പൂണ്‍ പിടിച്ചു നില്‍ക്കുന്ന ചിത്രം പങ്കുവച്ചിരിക്കുന്നത്. താരത്തിന്റെ ചിത്രം ഇതിനോടക്കം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

രസകരമായ നിരവധി കമന്റുകളഴാണ് ചിത്രത്തിന് ലഭിക്കുന്നത്. ‘സപ്ലയര്‍ ഹിന്ദികാരന്‍ ആയിരിക്കും. പിഷാരടി ഊണ്‍ എന്ന് പറഞ്ഞത് പുള്ളി സ്പൂണ്‍ ആയിരിക്കും മനസ്സിലാക്കിയിട്ടുണ്ടാകുക’, ‘സ്പൂണും നക്കി ഇരുന്നാല്‍ ഊണ് കിട്ടുമോ?’, എന്നിങ്ങനെയാണ് കമന്റുകള്‍.നിറയുകയാണ്.താരത്തിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം ‘ഉള്‍ട്ട’യാണ് കഴിഞ്ഞ വര്‍ഷം മമ്മൂട്ടിയെ നായകനാക്കി ‘ഗാനഗന്ധര്‍വ്വന്‍’ എന്ന സിനിമ സംവിധാനം ചെയ്തിരുന്നു.എന്തായാലും താരത്തിന്റെ വിശേഷം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button