GeneralLatest NewsMollywoodNEWSWOODs

‘നല്ല ആണത്തമുള്ള ശില്‍പം’ : ടോവിനോയുടെ പോസ്റ്റിനു കമന്റുമായി പിഷാരടി, ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

പുരസ്‌കാര ശില്പവും കയ്യില്‍ പിടിച്ചുള്ള ഒരു ഫോട്ടോ നടൻ ടോവിനോ തന്റെ ഇൻസ്റ്റാഗ്രാമില്‍ പങ്കുവെച്ചിരുന്നു

സംസ്ഥാന ചലച്ചിത്ര അവാർഡ് സ്വീകരിച്ചുകൊണ്ട് നടൻ അലൻസിയർ പെണ്‍പ്രതിമ അല്ല ആണത്വമുള്ള പ്രതിമയാണ് വേണ്ടതെന്നു അഭിപ്രായപ്പെട്ടിരുന്നു. ധാരാളം ട്രോളുകള്‍ക്കും ഈ സംഭവം കാരണമായി. ഇപ്പോഴിതാ ടോവിനോ തോമസിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിന് രമേശ് പിഷാരടി നല്‍കിയ കമന്റാണ് സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നത്.

read also: ഞാൻ ഇടയ്ക്ക് മദ്യപിക്കുന്ന ആളാണ്, അപ്പൻ വാങ്ങിവെച്ച മദ്യകുപ്പികള്‍ ഞാൻ പൊട്ടിച്ചിട്ടുണ്ട്: നടി ഏയ്ഞ്ചലിൻ മരിയ

മികച്ച ഏഷ്യൻ നടനുള്ള പുരസ്കാരം നേടിയതിനു പിന്നാലെ പുരസ്‌കാര ശില്പവും കയ്യില്‍ പിടിച്ചുള്ള ഒരു ഫോട്ടോ നടൻ ടോവിനോ തന്റെ ഇൻസ്റ്റാഗ്രാമില്‍ പങ്കുവെച്ചിരുന്നു. മലയാളത്തിലേക്ക് ഇതാദ്യമായാണ് ഈ ഒരു പുരസ്കാരം വരുന്നത്. ഈ ചിത്രത്തിന് താഴെ നടൻ രമേശ് പിഷാരടി നല്‍കിയിരിക്കുന്ന രസകരമായ കമന്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

‘നല്ല ആണത്തമുള്ള ശില്‍പം…’ എന്നതാണ് പിഷാരടി പങ്കുവെച്ചിരിക്കുന്ന കമന്റ്. വിവിധ ട്രോള്‍ പേജുകളിൽ പിഷാരടിയുടെ കമന്റ് നിറയുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button