GeneralLatest NewsMollywoodNEWSWOODs

രമേഷ് പിഷാരടിയുടെ പുതിയ ചിത്രം ഫ്രൈഡേ ഫിലിംഹൗസിനൊപ്പം

ചിത്രത്തിന്റെ പ്രഖ്യാപനം സോഷ്യൽ മീഡിയയിലൂടെ നിർമ്മാതാവ് വിജയ് ബാബു നടത്തി.

നിരവധി പുതുമുഖ സംവിധായകർക്ക് അവസരങ്ങൾ നൽകി പുതുമയുള്ള ചിത്രങ്ങൾ ഒരുക്കിപ്പോരുന്ന ഫ്രൈഡേ ഫിലിം ഹൗസിൻ്റെ പുതിയ ചിത്രം രമേഷ് പിഷാരടി സംവിധാനം ചെയ്യുന്നു. ഇക്കഴിഞ്ഞ ആഗസ്റ്റ് പതിനേഴ് (ചിങ്ങം ഒന്ന് ) വ്യാഴാഴ്ച ചിത്രത്തിന്റെ പ്രഖ്യാപനം സോഷ്യൽ മീഡിയയിലൂടെ നിർമ്മാതാവ് വിജയ് ബാബു നടത്തി.

read also: ജനപ്രിയ നടൻ പവന്‍ മുറിയിൽ മരിച്ച നിലയിൽ

നിരവധി കൗതുകങ്ങളുമായിട്ടാണ് പിഷാരടിയുടെ കടന്നുവരവ്. എന്നും പുതുമകൾ അവതരിപ്പിക്കുന്ന ഫ്രൈഡേ ഫിലിംഹൗസും രമേഷ് പിഷാരടിയും ഒത്തുചേരുന്ന ഈ ചിത്രവും അത്തരത്തിലുള്ള ഒരു ചിത്രമായിരിക്കുമെന്നു പ്രതിക്ഷിക്കാം. മറ്റു വിവരങ്ങളെല്ലാം അടുത്തു തന്നെ പുറത്തുവിടുമെന്ന് വിജയ് ബാബു പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button