GeneralLatest NewsMollywoodNEWSWOODs

ഫ്രൈഡേ ഫിലിംഹൗസും കെ.ആർ.ജി.സ്റ്റുഡിയോയും ഒന്നിക്കുന്നു

രണ്ടായിരത്തി പതിനേഴിലാണ് കെ.ആർ.ജി സ്റ്റുഡിയോ വിതരണ ബിസിനസ്സ് ആരംഭിക്കുന്നത്

മലയാള സിനിമയിൽ വിജയകരമായ ട്രാക് റെക്കാർഡ് ഉള്ള പ്രശസ്തമായ ഫൈഡേ ഫിലിംഹൗസും കന്നഡ സിനിമയിലെ പ്രശസ്തമായ കെ.ആർ.ജി.സ്റ്റുഡിയോയും ചേർന്ന് മൂന്നു സിനിമകൾ നിർമ്മിക്കാനൊരുങ്ങുന്നു. ഈ പുതിയ സംരംഭത്തിലൂടെ രണ്ടു പ്രൊഡക്ഷൻ ഹൗസിൻ്റേയും തങ്ങളുടെ സിനിമ വൈദഗ്ദ്യം ഒരുമിച്ചു കൊണ്ടുവരികയും മലയാളത്തിലും മറ്റു ഭാഷകളിലും ഇന്ത്യയിലും പുറത്തുമുള്ള പ്രേക്ഷകരെ ലക്ഷ്യം വച്ചുള്ള വാണിജ്യ സിനിമകൾ നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യും. ഇരു കമ്പനികളുടേയും സാരഥികളായ വിജയ് ബാബുവും, കാർത്തിക് ഗൗഡയും ചേർന്ന് കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

read also: അവിടത്തെ നിവേദ്യം മദ്യം, അത് കഴിച്ചതിന് ശേഷം അവർ ആഘോഷിക്കുന്നത് കല്ലെറിഞ്ഞാണ്: കൊല്ലത്തെ ഒരു സ്ഥത്തെക്കുറിച്ച് ടിനി ടോം

കഴിഞ്ഞ പത്തു വർഷങ്ങൾ കൊണ്ട് ഇരുപതിലധികം ആകർഷകമായ ചിത്രങ്ങളാണ് ഫ്രൈഡേ ഫിലിംഹൗസ് മലയാളത്തിൽ നിർമ്മിച്ചത്. ആട് ഒന്നും രണ്ടും ഭാഗങ്ങൾ അങ്കമാലി ഡയറീസ് എന്നീ ബ്ലോഗ്‌ ബസ്റ്റർ ചിത്രങ്ങൾ ഈ പ്രൊഡക്ഷൻ ഹൗസിനെ മലയാളത്തിലെ മികച്ച നിർമ്മാണ സ്ഥാപനമാക്കി മാറ്റി. ഓ.ടി.ടി.രംഗത്തും വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചത് ഫ്രൈഡേ ഫിലിംഹൗസ് നിർമ്മിച്ച സൂഫിയും സുജാതയും, ഹോം തുടങ്ങിയ സിനിമകളിലൂടെയാണ്.

രണ്ടായിരത്തി പതിനേഴിലാണ് കെ.ആർ.ജി സ്റ്റുഡിയോ വിതരണ ബിസിനസ്സ് ആരംഭിക്കുന്നത്. നൂറിലധികം ചിത്രങ്ങൾ കർണ്ണാടകയിൽ വിതരണം ചെയ്യുകയും ചെയ്തു. രണ്ടായിരത്തി ഇരുപതു മുതൽ നിർമ്മാണ രംഗത്തേക്കും കടന്നു. രോഹിത് പടകി സംവിധാനം ചെയ്ത് ധനഞ്ജയ് നായകനായ രത്നൻ പ്രപഞ്ച എന്ന ചിത്രത്തിലൂടെ ഈ നിർമ്മാണ സ്ഥാപനം ഏറെ പ്രശസ്തി നേടി. രണ്ടായിരത്തി ഇരുപത്തിമൂന്നിൽ പുറത്തിറക്കിയ ഗുരുദേവ് ഹൊയ്സാല എന്ന ചിത്രവും വിജയകരമായിരുന്നു.

ഈ കൂട്ടുകെട്ടിൻ്റെ അടിസ്ഥാനപരമായ ലക്ഷ്യമെന്നത് പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട എല്ലാത്തരം ഉള്ളടക്കമടങ്ങിയ കഥകൾ തെരഞ്ഞെടുത്ത് സിനിമകൾ നിർമ്മിക്കുകയെന്നതാണ്. നാലു ദക്ഷിണേന്ത്യൻ ഭാഷകളിൽ നിന്നും പരിചയസമ്പന്നരായ കഥാകൃത്തുക്കളുമായി സഹകരിച്ച് വളർന്നു വരുന്ന പ്രതിഭകളെ പ്രോത്സാഹിപ്പിക്കുകയെന്നതാണ്. ഈ കൂട്ടുകെട്ടിൽ ആദ്യ സംരംഭം എന്ന നിലയിൽ മൂന്നു ചിത്രങ്ങൾ നിർമ്മിക്കാനാണ് തീരുമാനമായിരിക്കുന്നതെന്ന് വിജയ് ബാബു പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button