GeneralLatest NewsMollywoodNEWSWOODs

അവിടത്തെ നിവേദ്യം മദ്യം, അത് കഴിച്ചതിന് ശേഷം അവർ ആഘോഷിക്കുന്നത് കല്ലെറിഞ്ഞാണ്: കൊല്ലത്തെ ഒരു സ്ഥലത്തെപ്പറ്റി ടിനി ടോം

ഒരു മെഗാ ഷോ അവതരിപ്പിക്കാനായിരുന്നു സംഘാടകർ ആവശ്യപ്പെട്ടത്

ഒരു മെഗാ ഷോയ്ക്കായി വിളിച്ച നാടിന്റെ രീതികളെക്കുറിച്ച് നടൻ ടിനി ടോം. കൊല്ലത്തിനും കൊട്ടാരക്കരയ്ക്കും ഇടയിലുള്ള ഒരു സ്ഥലത്ത് സ്‌റ്റേജ് ഷോ അവതരിപ്പിക്കാൻ പോയ അനുഭവമാണ് ടിനി പങ്കുവച്ചത്. സംഘാടകർ ക്ഷണിച്ചതനുസരിച്ച് പരിപാടിയിലേക്കുള്ള ഓർക്കസ്ട്രായെ വിളിച്ചപ്പോഴാണ് ആ നാടിനെ കുറിച്ച്‌ അവർ പറഞ്ഞ അഭിപ്രായം തന്നെ ഞെട്ടിച്ചതെന്ന് ടിനി ടോം പറയുന്നു. എന്നാല്‍ പിന്നീട് വലിയ സുരക്ഷയോടെ അവിടെ പരിപാടി അവതരിപ്പിച്ചെന്നും അവർ പറഞ്ഞതുപോലുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നും ടിനി ടോം കൗമുദി മൂവിസിലെ പരിപാടിയില്‍ പറഞ്ഞു.

READ ALSO: മോഹൻലാലിന് ഇല്ലാത്ത ചങ്കുറ്റം, പള്ളിപ്പറമ്പിലെ രാമൻ: അയോദ്ധ്യ സന്ദർശിച്ച ബാലാജിയ്ക്ക് വിമർശനം

ടിനിയുടെ വാക്കുകൾ ഇങ്ങനെ,

‘ഒരു മെഗാ ഷോ അവതരിപ്പിക്കാനായിരുന്നു സംഘാടകർ ആവശ്യപ്പെട്ടത്. പരിപാടിയുടെ അഡ്വാൻസ് വരെ വാങ്ങിച്ചു. ഷോയിലേക്കുള്ള ഓർക്കസ്ട്രാ ചെയ്യുന്നത് ലിനുവായിരുന്നു. ലിനുവിനെ വിളിച്ച്‌ പരിപാടി ഈ സ്ഥലത്താണെന്ന് പറഞ്ഞപ്പോള്‍ പിന്നെ കുറേ നേരം സംസാരമില്ല. പിന്നീട് ലിനു പറഞ്ഞത്, ചേട്ടാ ആ സ്ഥലത്തേക്ക് ഞങ്ങളില്ല എന്നാണ്. ആ സ്ഥലത്തെ കുറിച്ച്‌ ചേട്ടന് അറിയില്ലേ എന്നും ലിനു ചോദിച്ചു, ചേട്ടൻ ഒന്ന് അന്വേഷിച്ചു നോക്കൂ എന്നും പറഞ്ഞാണ് ലിനു ഫോണ്‍ കട്ട് ചെയ്തത്’.

‘മറ്റൊരു സുഹൃത്തിനെ ഈ സ്ഥലത്തെ കുറിച്ചു ചോദിച്ചപ്പോള്‍ അവനും ചോദിക്കുന്നത് ചേട്ടന് ഈ സ്ഥലത്തെ കുറിച്ച്‌ അറിയില്ലേ എന്നാണ്. അവസാനം ഞാൻ വീണ്ടും ലിനുവിനെ വിളിച്ചു. ലിനുവിനോട് എന്താണ് കാര്യമെന്ന് ചോദിച്ചപ്പോള്‍ മറുപടി ഇങ്ങനെയായിരുന്നു, ‘ചേട്ടാ അവിടെ പ്രോഗ്രാം സക്സസ് ആയാലും, അവിടുത്തെ ഒരു നേർച്ച നമ്മളെ കല്ലെറിയലാണ്. പരിപാടി അവതരിപ്പിക്കുന്നവരെ കല്ലെറിയും പോലും. കാരണം, അവിടെ കൊടുക്കുന്ന നിവേദ്യം മദ്യമാണ്. ആ മദ്യം കഴിച്ചതിന് ശേഷം അവർ ആഘോഷിക്കുന്നത് ഇങ്ങനെയാണ്. വെറുതെ കല്ലെടുത്ത് എറിയും, അതാണ് അവരുടെ ആഘോഷം. ഞങ്ങളൊക്കെ ഓടി രക്ഷപ്പെട്ടതാണെന്ന് ലിനു പറഞ്ഞു. ഞാൻ പിന്നീട് കോട്ടയം നസീറിനെ വിളിച്ചു. അത് അവിടുത്തെ ഒരു ചടങ്ങാണെന്ന് നസീറും പറഞ്ഞു. നസീറൊക്കെ അവിടെ പരിപാടിക്ക് പോയത് വലിയ സുരക്ഷയിലാണ്. പിന്നീട് പരിപാടിയുടെ സംഘാടകർ നേരിട്ടെത്തി എല്ലാ സുരക്ഷയും ഒരുക്കാമെന്ന് പറഞ്ഞു. അവിടെ പരിപാടി അവതരിപ്പിച്ചപ്പോള്‍ മോശം അനുഭവം ഉണ്ടായിട്ടില്ല’- ടിനി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button