GeneralLatest NewsNEWSTV Shows

മോഹൻലാലിന് ഇല്ലാത്ത ചങ്കുറ്റം, പള്ളിപ്പറമ്പിലെ രാമൻ: അയോദ്ധ്യ സന്ദർശിച്ച ബാലാജിയ്ക്ക് വിമർശനം

ക്ഷേത്രത്തില്‍ ദർശനം നടത്താൻ വലിയ ഭക്ത ജനത്തിരക്കാണെന്നും ബാലാജി

കുടുംബ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ബാലാജി ശർമ്മ. അയോദ്ധ്യാ രാമക്ഷേത്രത്തില്‍ കുടുംബ സമേതം ദർശനം നടത്തിയിരിക്കുകയാണ് താരമിപ്പോൾ. രാം ലല്ലയെ തൊഴുത് വണങ്ങിയതിന്റെ വീഡിയോ നടൻ സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.

ക്ഷേത്രത്തില്‍ ദർശനം നടത്താൻ വലിയ ഭക്ത ജനത്തിരക്കാണെന്നും അയോദ്ധ്യാ രാമജന്മഭൂമിയില്‍ നിന്നുള്ള അനുഭവം ഗംഭീരമാണെന്നും ബാലാജി പറയുന്നു. എന്നാല്‍ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ ഇടത്-ഇസ്ലാമിസ്റ്റ് സൈബർ ഇടങ്ങളില്‍ നിന്നും വ്യാപക ആക്രമണമാണ് താരത്തിന് നേരിടേണ്ടി വരുന്നത്.

READ ALSO: നയൻതാരയും വിഘ്നേഷ് ശിവനും വേർപിരിയുന്നു ? പിന്നിലെ സത്യമിതാണ്

മോഹൻലാലിന് ഇല്ലാത്ത ചങ്കുറ്റം, പള്ളിപ്പറമ്പിലെ രാമൻ, ഇനി സംഘി ബാലാജി എന്നറിയപ്പെടും തുടങ്ങിയ കമന്റുകൾ പോസ്റ്റിനു താഴെ നിറയുന്നുണ്ട്.

shortlink

Post Your Comments


Back to top button