CinemaGeneralLatest NewsNEWS

‘എന്തെങ്കിലും കോലാഹലം കാണിച്ചുവെച്ചിട്ട് കാര്യമില്ല’: മാളൂട്ടി വലിയ ഇംപ്രസീവ് ആയി തോന്നിയിട്ടില്ലെന്ന് വേണു

മഞ്ഞുമ്മൽ ബോയ്സ് ചർച്ചയാവുമ്പോൾ മലയാളത്തിലിറങ്ങിയ സർവൈവൽ-ത്രില്ലർ ചിത്രങ്ങളെ പറ്റിയും ചർച്ച നടക്കുന്നുണ്ട്. മുൻപും മലയാളത്തിൽ സർവൈവൽ ത്രില്ലർ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. അക്കൂട്ടത്തിൽ ഒന്നാണ് മാളൂട്ടി എന്ന ചിത്രം. ഭരതൻ സംവിധാനം ചെയ്ത് 1990-ൽ പുറത്തിറങ്ങിയ മാളൂട്ടി ഏറെ ചർച്ച ചെയ്യപ്പെട്ട ചിത്രമാണ്. ബേബി ശ്യാമിലി, ജയറാം, ഉർവശി എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തിയത്.

കളിച്ചുകൊണ്ടിരിക്കുമ്പോൾ മൂടാതെ കിടന്നിരുന്ന കുഴൽകിണറിന്റെ കുഴിയിൽ വീഴുന്ന കുട്ടിയുടെയും അതിന്റെ രക്ഷാപ്രവർത്തനവുമായിരുന്നു ചിത്രത്തിന്റെ പ്രമേയം. പ്രശസ്ത തിരക്കഥാകൃത്ത് ജോൺ പോൾ പുതുശ്ശേരിയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. വേണു ആയിരുന്നു ചിത്രത്തിന് വേണ്ടി ഛായാഗ്രഹണമൊരുക്കിയത്. എന്നാൽ തനിക്ക് അന്നും ഇന്നും മാളൂട്ടി ഇമ്പ്രസീവ് ആയി തോന്നിയില്ലെന്നാണ് ക്യാമറമാൻ വേണു പറയുന്നത്. ദി ഫോർത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു വേണു ഇക്കാര്യം പറഞ്ഞത്. കൃത്യമായ തിരക്കഥയോ ഒരു സർവൈവൽ-ത്രില്ലർ ചിത്രത്തിന് വേണ്ട ഇമോഷനോ, ഡ്രാമയോ മാളൂട്ടിക്ക് ഉണ്ടായിരുന്നില്ലെന്നും വേണു പറയുന്നു.

‘മാളൂട്ടി വലിയ ഇംപ്രസീവ് ആയി എനിക്ക് അന്നും തോന്നിയിട്ടില്ല ഇന്നും തോന്നിയിട്ടില്ല, ചില കാര്യങ്ങളൊക്കെ ഓക്കെ ആണെങ്കിൽ പോലും. സർവൈവൽ ത്രില്ലറിൽ ഡ്രാമ ഇല്ലെങ്കിൽ അതുകൊണ്ട് എഫക്‌ട് ഒന്നും ഉണ്ടാകില്ല. മാളൂട്ടിയിൽ ഡ്രാമയും ഇമോഷനും ഉണ്ടാകാമായിരുന്ന പല സ്ഥലങ്ങളിലും അതില്ല എന്ന അഭിപ്രായക്കാരനാണ് ഞാൻ. അന്നും ഇന്നും. അതിന് കാരണം അതിന് ഒരു സ്ക്രിപ്റ്റ് പോലും ഉണ്ടായിരുന്നില്ല. അങ്ങനെയൊക്കെയുള്ള പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. മഞ്ഞുമ്മൽ ബോയ്‌സ് ഞാൻ കണ്ടിട്ടില്ല. അത് തമ്മിൽ കംപയർ ചെയ്യുന്നത് അൺഫെയർ ആണെന്നാണ് അഭിപ്രായം.

ഏത് ത്രില്ലർ ആകുമ്പോഴും ഇമോഷനും ഡ്രാമയും ആണ് പ്രധാനം. അത് ഇല്ലാതെ നമ്മൾ എന്തെങ്കിലും കോലാഹലം കാണിച്ചുവെച്ചിട്ട് കാര്യമില്ല. മനുഷ്യന്റെ മനസിനെ എങ്ങനെയാണ് ഇത് ബാധിക്കുന്നത് എന്നതാണ് പ്രധാനം. അല്ലാതെ അത് ചെയ്‌തിട്ട് കാര്യമില്ല.ടൈറ്റാനിക് എന്ന സിനിമയിൽ ആ കപ്പലും അതിൻ്റെ വലിപ്പവുമൊന്നുമല്ലല്ലോ പ്രധാനം. അതിൻ്റെ ഇമോഷൻ അല്ലേ. അങ്ങനെ ഒരു ആംഗിൾ ഉള്ളതുകൊണ്ടാണ് അത് വിജയിച്ചത്. അത് ഒറിജിനലായി നടന്ന കാര്യവുമായിരിക്കില്ല’, വേണു പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button