GeneralLatest NewsMollywoodNEWS

കൊറോണ വൈറസിനെതിരെ ജാഗ്രതാസന്ദേശവുമായി നടൻ ടൊവിനോ തോമസ്

ചൈനയിലെ വുഹാനില്‍ നിന്നും കേരളത്തിലെത്തിയ വിദ്യാര്‍ത്ഥിനിക്കാണ് കൊറോണ സ്ഥീരീകരിച്ചിരിക്കുന്നത്.

ചൈനയില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥിനിക്ക് കൊറോണ വൈറസ് സ്ഥീരീകരിക്കുകയും നിരവധി പേര്‍ നിരീക്ഷണത്തില്‍ തുടരുന്നതുമായ സാഹചര്യത്തില്‍ ജാഗ്രതാസന്ദേശവുമായി നടന്‍ ടൊവിനോ തോമസ്. ”ആശങ്ക വേണ്ട.. ജാഗ്രത മതി..” എന്ന് ഫെയ്‌സ്ബുക്കില്‍ കുറിച്ച താരം ഒരോ ജില്ലയിലും സജ്ജമാക്കിയിട്ടുള്ള ആശുപത്രികളുടെ വിവരങ്ങളും പങ്കുവെച്ചു.

 

 

View this post on Instagram

 

A post shared by Tovino Thomas (@tovinothomas) on

ചൈനയിലെ വുഹാനില്‍ നിന്നും കേരളത്തിലെത്തിയ വിദ്യാര്‍ത്ഥിനിക്കാണ് കൊറോണ സ്ഥീരീകരിച്ചിരിക്കുന്നത്. അതേസമയം വിദ്യാര്‍ത്ഥിനിയുടെ നില ഗുരുതരമല്ലെന്നും നീരീക്ഷണത്തിലാണെന്നുമാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്.

വിദ്യാര്‍ത്ഥിനിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചിരുന്നു. തൃശൂര്‍ ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലാണ് വിദ്യാര്‍ത്ഥിനിയെന്നും സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button