CinemaGeneralMollywoodNEWS

മലയാളത്തില്‍ അവസരം വരുന്നുണ്ട് എന്നോട് ഓവര്‍ സ്മാര്‍ട്ട്‌ കാണിക്കാന്‍ ആരും വരില്ല : കാരണം പറഞ്ഞു മാളവിക

കന്നഡ പടം നാനും മട്ടും വരലക്ഷ്മി ചെയ്തു എന്നല്ലാതെ ആ ഇന്റസ്ട്രിയെക്കുറിച്ച് ഒരറിവും എനിക്ക് ഇല്ലായിരുന്നു

 

സിനിമ പരാജയപ്പെട്ടെങ്കിലും ദുല്‍ഖര്‍ സല്‍മാന്‍ നായകനായ പട്ടം പോലെ എന്ന ചിത്രമാണ് മാളവിക മോഹനനെ പ്രേക്ഷകര്‍ക്കിടയില്‍ താരമാക്കിയത്. പ്രശസ്ത ക്യാമറമാന്‍ കെയു മോഹനന്റെ മകളായ മാളവിക തെന്നിന്ത്യന്‍ ഭാഷകളില്‍ രജനീകാന്ത് ചിത്രങ്ങളില്‍ വരെ അഭിനയിച്ചു തിളങ്ങി നില്‍ക്കുമ്പോള്‍ വിവിധ ഭാഷകളില്‍ അഭിനയിച്ചതിന്റെ എക്സ്പീരിയന്‍സിനെക്കുറിച്ച് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ തുറന്നു സംസാരിക്കുകയാണ്.

‘മലയാള സിനിമകളെക്കുറിച്ചും പ്രഗല്‍ഭരായ സംവിധായകരെക്കുറിച്ചും അസാമാന്യ പ്രതിഭകളായ നടീനടന്മാരെക്കുറിച്ചും അമ്മ പറഞ്ഞുതന്ന അറിവേ എനിക്കുള്ളൂ. പക്ഷെ ഇന്നത്തെ മലയാള സിനികളില്‍ എണ്‍പതുകളിലേത് പോലെയോ തൊണ്ണൂറുകളിലേത് പോലെയോ നായികമാര്‍ക്ക് പ്രസക്തിയുണ്ടെന്ന് തോന്നുന്നുമില്ല. കന്നഡ പടം നാനും മട്ടും വരലക്ഷ്മി ചെയ്തു എന്നല്ലാതെ ആ ഇന്റസ്ട്രിയെക്കുറിച്ച് ഒരറിവും എനിക്ക് ഇല്ലായിരുന്നു. പക്ഷെ ധനൂഷിന്റെ ഓഫീസില്‍ നിന്ന് രജനീകാന്തിന്റെ കൂടെ ‘പേട്ട’യില്‍ അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ ഞാന്‍ ശരിക്കും എക്സൈറ്റഡ് ആയിരുന്നു. പിന്നെ ഇപ്പോഴെനിക്ക്‌ മലയാളത്തില്‍ നിന്ന് ഒരുപാട് ഓഫറുകള്‍ വരുന്നുണ്ട്. ഒരു മലയാളം ചെയ്യാന്‍ ഉടന്‍ സാധ്യതയുണ്ട്. പ്രശസ്ത ക്യാമറമാന്‍റെ മോളായത് കൊണ്ട് എല്ലായിടത്തും എനിക്ക് ഒരു ബഹുമാനം കിട്ടുന്നുണ്ട്‌. എന്നോട് ആരും ഓവര്‍ സ്മാര്‍ട്ട് ആകില്ല. അതാണ് ഏറ്റവും വലിയ ഗുണം’.

shortlink

Related Articles

Post Your Comments


Back to top button