CinemaGeneralLatest NewsMollywoodNEWS

‘അവൾ എന്റെ ജീവൻ, ഇതിൽ കൂടുതൽ എന്ത് പറയാൻ ; വികാരധീനനായി ബാല

നാളുകൾക്ക് മുമ്പ് ബാല ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത മകൾ അവന്തികയ്ക്കൊപ്പമുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു

ജന്മം കൊണ്ട് തമിഴനാണെങ്കിലും മലയാളികൾക്ക് പ്രിയ താരമാണ് ബാല. സോഷ്യൽ മീഡിയയിലൂടെ തന്റയെ സിനിമ വിശേഷങ്ങളും കുടുംബ വിശേഷങ്ങളുമൊക്കെ താരം പങ്കുവയ്ക്കാറുണ്ട്.

നാളുകൾക്ക് മുമ്പ് ബാല ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത മകൾ അവന്തികയ്ക്കൊപ്പമുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ആ ഒരൊറ്റ വീഡിയോയിൽ നിന്ന് താരത്തിന് മകളോടുള്ള സ്നേഹത്തിന്റെ ആഴം ആരാധകർക്ക് മനസിലായിരുന്നു. ഇപ്പോഴിതാ കൗമുദി ടിവിക്ക് നൽകിയ അഭിമുഖത്തിൽ മകളെക്കുറിച്ച് ചോദിച്ചപ്പോൾ വികാരധീനനായിരിക്കുകയാണ് താരം.

മോളുമായിട്ട് എത്ര ക്ലോസാണ് എന്നായിരുന്നു അവതാരകയുടെ ചോദ്യം. ചോദ്യം കേട്ട് കുറച്ച് സമയം നിശബ്ദമായി നിന്നശേഷം അദ്ദേഹം പറഞ്ഞു ‘അവൾക്ക് വേണ്ടി എന്റെ ജീവൻ കൊടുക്കും.ഇതിൽ കൂടുതൽ എന്ത് പറയാൻ.അവളെ കൂടെ നിർത്തണം ബാല പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button