CinemaLatest NewsMollywoodNEWS

നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണന്‍ വിവാഹിതനായി.

 

കട്ടപ്പനയിലെ ഋത്വിക് റോഷനായി മലയാളികളുടെ ഹൃദയം കീഴടക്കിയ താരമാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍ താരത്തിന്റെ അഭിനയ മികവില്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിന് നിറഞ്ഞ സ്വീകാര്യതയായിരുന്നു ലഭിച്ചത്. താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമായിരുന്നു ഇത് താരത്തിന്റെ വിശേഷങ്ങള്‍ ഏല്ലാം ആഘോഷമാക്കുന്ന ആരാധകര്‍ താരത്തിന്റെ വിവാഹവും ആഘോഷമാക്കുകയാണ്. നടനും തിരക്കഥാകൃത്തുമാണ് വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ .അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും സന്നിഹിതരായ വിവാഹ ചടങ്ങില്‍ ഐശ്വര്യയുടെ കഴുത്തില്‍ താരം താലികെട്ടി.

2003ല്‍ ‘എന്റെ വീട് അപ്പൂന്റേം’ എന്ന ചിത്രത്തിലൂടെ സിനിമാഭിനയരംഗത്തെത്തിയ വിഷ്ണു 2015ല്‍ അമര്‍ അക്ബര്‍ ആന്റണി എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായി നമ്മെ ഞെട്ടിച്ചു. തുടര്‍ന്ന് കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഒരു യമണ്ടന്‍ പ്രേമകഥ എന്നീ ചിത്രങ്ങള്‍ക്കു വേണ്ടിയും തിരക്കഥ രചിച്ചു.

കട്ടപ്പനയിലെ ഋത്വിക് റോഷനില്‍ നായകനായും അഭിനയിച്ചു. സിദ്ദീഖ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ബിഗ് ബ്രദറാണ് വിഷ്ണുവിന്റെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം.

shortlink

Related Articles

Post Your Comments


Back to top button