CinemaLatest NewsMollywoodNEWS

ഞാന്‍ ആകെ ആശയകുഴപ്പത്തിലാണ് പുസ്തകം വായിച്ചുള്ള അറിവ് വെച്ചല്ല മകന്‍ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയിരിക്കുന്നത് ;റസൂല്‍പൂക്കുട്ടി

റസൂല്‍ പൂക്കുട്ടിയുടെ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായി മാറിയിരിക്കുന്നത്. തന്റെ മകന്റെ ഉത്തരക്കടലാസുമായുള്ള അദ്ദേഹത്തിന്റെ ട്രോള്‍ ഇതിനോടക്കം തന്നെ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. സ്റ്റാന്റ് അപ്പ് കോമെഡിയന്‍ കുനാല്‍ കമ്രയ്ക്ക് യാത്ര വിലക്ക് ഏര്‍പ്പെടുത്തിയ ഇന്‍ഡിഗോ എയര്‍ലൈനിനെ ട്രോളിയാണ് തന്റെ മകന്റെ ഉത്തരക്കടലാസിന്റെ ചിത്രം പങ്കുവെച്ച്ത്. മകന്റെ ഉത്തരക്കടലാസില്‍ ഒരു ഉത്തരം ടീച്ചര്‍ വെട്ടുകയും അതോടൊപ്പം ഒരു കമന്റും ഒപ്പം എഴുതിയിരുന്നു. ഇതിനെയാണ് കുനാല്‍ കമ്രയുടെ യാത്രവിലക്കുമായി റസൂല്‍ പൂക്കുട്ടി താരതമ്യപ്പെടുത്തിയിരിക്കുന്നത്.

എന്റെ മകന്റെ ഉത്തരക്കടലാസുകള്‍ പരിശോധിക്കുകയായിരുന്നു. ഈ രണ്ട് ഉത്തരങ്ങള്‍ കണ്ട് ഞാന്‍ ആകെ ആശയകുഴപ്പത്തിലാണ്. പുസ്തകം വായിച്ചുള്ള അറിവ് വച്ചല്ല മകന്‍ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയിരിക്കുന്നത്. സ്വന്തം ബോധത്തില്‍ നിന്നാണ്. ഒന്ന് കോണ്‍വെക്‌സ് കണ്ണാടികളെക്കുറിച്ചും മറ്റൊന്ന് ഗുരുത്വാകര്‍ഷണ നിയമത്തെക്കുറിച്ചും. ഒന്നിന് മുഴുവന്‍ മാര്‍ക്കുണ്ട്. മറ്റേത് വെട്ടിക്കളഞ്ഞിരിക്കുന്നുഒരു കമന്റോടെ. ഈ ടീച്ചര്‍മാര്‍ എന്താ ഇങ്ങനെ എന്ന് എനിക്കു മനസ്സിലാകുന്നില്ല. കുനാല്‍ കമ്ര സഞ്ചരിച്ച എയര്‍ലൈന്‍സിന്റേതു പോലെയാണ് അവര്‍ പെരുമാറുന്നത്.’ എന്നായിരുന്നു റസൂലിന്റെ കമന്റ്. നിരവധി ആളുകളാണ് ഇതിന് കമറ്റുമായി രംഗത്ത് എത്തിയിരിക്കുന്നത്.

shortlink

Post Your Comments


Back to top button