GeneralLatest NewsMollywoodMovie GossipsNEWSVideosWOODs

അഭിനയത്തിൽ മാത്രമല്ല ഡാൻസിലും കഴിവ് തെളിയിച്ച് കുമ്പളങ്ങി നൈറ്റ്‌സിലെ ‘സിമി’; ഡാൻസ് വീഡിയോ സോഷ്യൽ മീഡിയയിൽ നിറയുന്നു

കുമ്പളങ്ങി നൈറ്റ്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിൽ സിമി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക പ്രശംസ നേടിയ നടിയാണ് ഗ്രേസ് ആൻ്റണി. കുമ്പളങ്ങി നൈറ്റ്‌സിലെ ആ മികച്ച പ്രകടനം താരത്തിന് കൂടുതൽ അവസരങ്ങൾക്ക് വഴിയൊരുക്കി. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളാണ് താരത്തെ തേടി എത്തുന്നത്.

ഇപ്പോഴിതാ  തൻ്റെ നൃത്തപാടവം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് താരം. മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ചഭിനയിച്ച ചിത്രം ഹരികൃഷ്ണൻസിലെ ബേബി ശ്യാമിലി പാടിയഭിനയിച്ച മിന്നൽ കൈവള ചാര്‍ത്തി, മഴവില്ലൂഞ്ഞാലാടി എന്ന് തുടങ്ങുന്ന ഗാനത്തിനാണ് താരം ചുവടുവച്ചത്. റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ സുഹാസ് കുക്കുവിനൊപ്പമാണ് ഗ്രേസ് നൃത്തം ചെയ്യുന്നത്. ഇതിൻ്റെ വീഡിയോ താരം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചു.

താരം നായികയായി അഭിനയിക്കുന്ന ചിത്രത്തിൻ്റെ ഷൂട്ടിങ് ഇപ്പോൾ പുരോഗമിക്കുകയാണ്. ഏറെ പ്രേക്ഷക നിരൂപക പ്രശംസകൾ സ്വന്തമാക്കിയ സുഡാനി ഫ്രം നൈജീരിയയ്ക്ക് ശേഷം സക്കറിയ മുഹമ്മദ് ഒരുക്കുന്ന ഒരു ഹലാൽ ലവ് സ്റ്റോറി എന്ന ചിത്രത്തിലാണ് ഗ്രേസ് നായികയായി അഭിനയിച്ചു വരുന്നത്.

shortlink

Related Articles

Post Your Comments

Back to top button