CinemaLatest NewsMollywoodNEWS

പുതിയ വിശേഷം പങ്കുവെച്ച് കീര്‍ത്തി സുരേഷ് ഞെട്ടലോടെ ആരാധകര്‍

 

മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കി തമിഴിലും തെലുങ്കിലും നിറഞ്ഞ് നിന്ന് ആരാധകരുടെ പ്രിയതാരമായി മാറിയ താരമാണ് കീര്‍ത്തി സുരേഷ് താരത്തിന്റെ വിശേഷങ്ങളെല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കാറുള്ളത്.അതേസമയം തങ്ങളുടെ ജീവിതത്തിലെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം താരം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. യുവനടിമാരില്‍ ശ്രദ്ധേയയും ദേശീയ അവാര്‍ഡ് ജേതാവുമായ കീര്‍ത്തി സുരേഷ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോള്‍ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. ഒരു ഫോട്ടോഷൂട്ടില്‍ നിന്നുള്ള ചിത്രങ്ങളാണ് കീര്‍ത്തി ഷെയര്‍ ചെയ്തിരിക്കുന്നത്. കീര്‍ത്തിയുടെ പതിവു ലുക്കില്‍ നിന്നും ഏറെ വ്യത്യസ്തമായ മുഖമാണ് ആരാധകരെ കുഴക്കുന്നത്.താരത്തിന്റെ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

താരത്തിന്റേതായി പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രിയദര്‍ശന്‍- മോഹന്‍ലാല്‍ കൂട്ടുക്കെട്ടിന്റെ ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹ’മാണ് ചിത്രത്തില്‍ ആര്‍ച്ച എന്ന കഥാപാത്രത്തെയാണ് കീര്‍ത്തി അവതരിപ്പിക്കുന്നത്. കീര്‍ത്തിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ അടുത്തിടെ പുറത്തുവന്നിരുന്നു. കീര്‍ത്തി മലയാളത്തിനും തമിഴിനും പുറമെ ഇപ്പോള്‍ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button