GeneralLatest NewsMollywoodMovie GossipsNEWSWOODs

”റോസ്ഡേയ്ക്ക് കിട്ടിയ റോസാണോ” നന്ദി പറയുവാൻ എത്തിയ നടി ലിച്ചിയോട് ആരാധകർ; നടി രേഷ്മ രാജന്റെ ചിത്രം വൈറലാകുന്നു

പൃഥ്വിരാജും ബിജു മേനോനും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം 'അയ്യപ്പനും കോശിയും' തീയേറ്ററുകളിൽ മുന്നേറുകയാണ്. പൃഥ്വിരാജ് അവതരിപ്പിച്ച കോശി കുര്യൻ എന്ന കഥാപാത്രത്തിൻ്റെ ഭാര്യയുടെ വേഷത്തിൽ എത്തിയത് നടി രേഷ്മ രാജനാണ്. താരം ഇപ്പോൾ ചിത്രത്തിന് ലഭിച്ച സ്വീകാര്യതയ്ക്ക് നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്

പൃഥ്വിരാജും ബിജു മേനോനും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ‘അയ്യപ്പനും കോശിയും’ തീയേറ്ററുകളിൽ മുന്നേറുകയാണ്. പൃഥ്വിരാജ് അവതരിപ്പിച്ച കോശി കുര്യൻ എന്ന കഥാപാത്രത്തിൻ്റെ ഭാര്യയുടെ വേഷത്തിൽ എത്തിയത് നടി രേഷ്മ രാജനാണ്. താരം ഇപ്പോൾ ചിത്രത്തിന് ലഭിച്ച സ്വീകാര്യതയ്ക്ക് നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്.

പുതിയ ചിത്രത്തിന് ലഭിച്ച വൻ വിജയത്തിന് നന്ദി പറഞ്ഞ് കൊണ്ട് ഫേസ്ബുക്കിൽ താരം തന്റെ ഒരു ചിത്രം പങ്കുവെച്ചു. ഫേസ്ബുക്കിൽ  പരിഹസിച്ചുകൊണ്ടും ഇതിനോടൊപ്പം പോസ്റ്റ് ചെയ്ത ചിത്രത്തിന് കുശലാന്വേഷണ രീതിയിൽ കമൻ്റുകൾ കുറിച്ചുമാണ് ആരാധകര്‍ രംഗത്തെത്തിയിട്ടുള്ളത്.

റോസാപ്പൂ പിടിച്ചു കൊണ്ടു നിൽക്കുന്ന താരത്തിൻ്റെ ചിത്രത്തിന് താഴെ റോസ്ഡേയ്ക്ക് കിട്ടിയ റോസാണോ എന്നും മറ്റുമാണ് ആരാധകരുടെ കമൻ്റ്. ചിത്രത്തിലെ കഥാപാത്രം പൂച്ചയെ പോലുള്ളതായി പോയി എന്നും ഒരു ആരാധകൻ കുറിച്ചിട്ടുണ്ട്. മറ്റ് ചിലർ താരത്തിന് ആശംസകളറിയിച്ചുകൊണ്ട് മുന്നോട്ട് വന്നു.


അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ ചിത്രത്തിൽ അധികം രംഗങ്ങളിൽ പ്രത്യക്ഷപ്പെട്ടില്ലെങ്കിലും ചെയ്ത കഥാപാത്രം മികച്ചതാക്കിയെന്നാണ് ആരാധകര്‍ അഭിപ്രായപ്പെട്ടത്.സച്ചിൻ എന്ന ചിത്രത്തിന് ശേഷം രേഷ്മ അഭിനയിച്ച ചിത്രമാണ് അയ്യപ്പനും കോശിയും. അങ്കമാലി ഡയറീസ് എന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിലൂടെ ശ്രദ്ധേയയായ നടി പിന്നീട് അവതരിപ്പിച്ച കഥാപാത്രങ്ങളൊന്നും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.

shortlink

Related Articles

Post Your Comments


Back to top button