GeneralLatest NewsTV Shows

ഇവിടെ കളിക്കാന്‍ പറ്റില്ല; വലിയ നിലപാടും കാര്യങ്ങളൊക്കെ ആയിട്ട് നമ്മളെ കളിയാക്കുന്നോ; ജസ്ലയോട് ദേഷ്യപ്പെട്ട് മോഹന്‍ലാല്‍

ജസ്ല ക്രിയേറ്റഡായ വഴക്കുകള്‍ക്കിടയില്‍ ചിലപ്പോള്‍ ആര്യ മീഡിയേറ്ററാകുമ്പോള്‍ അത് ഗെയിം കളിക്കുകയാണെന്ന് തോന്നിയിട്ടുണ്ടെന്നു ജസ്ല തുറന്നു പറഞ്ഞു

ടെലിവിഷന്‍ രംഗത്ത് മികച്ച പ്രതികരണം നേടുകയാണ്‌ ബിഗ്‌ ബോസ്. അഞ്ചാം ആഴ്ച പിന്നിടുന്ന ഷോയില്‍ വാരാന്ത്യത്തില്‍ മോഹന്‍ലാല്‍ മത്സരാര്‍ത്ഥികളെ കാണാനെത്തി. മത്സരാര്‍ത്ഥികള്‍ ഉയര്‍ത്തിയ ചില പ്രസ്താവനകള്‍ ശരിയോ തെറ്റോ എന്ന് പറയാന്‍ താരം നിര്‍ദ്ദേശിച്ചു. ഒരാള്‍ ഇങ്ങനെയുള്ള ആളാണ് അത് ശരിയാണോ തെറ്റാണോ എന്ന് പറയണം. എന്തുകൊണ്ടാണ് ആണെന്ന് പറഞ്ഞതെന്നും അല്ലെന്ന് പറ‍ഞ്ഞതെന്നും പറയണം എന്നതായിരുന്നു ഗെയിം. ആര്യയുടെ മധ്യസ്ഥയാകല്‍ ബിഗ് ബോസ് ഹൗസിലെ നിലനില്‍പ്പിന് വേണ്ടി മാത്രമാണോ എന്നായിരുന്നു ഒരു ചോദ്യം.

ഉത്തരമായി കൃത്യമായ പ്ലക്കാര്‍ഡ് പൊക്കാതിരുന്ന എലീനയോട് മോഹന്‍ലാല്‍ കയര്‍ത്തു. എന്താണെന്ന് മനസിലാക്കിയ ശേഷം കാര്‍ഡ് പൊക്കിയാല്‍ മതിയെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. ചോദ്യം വ്യക്തമായില്ലെന്നായിരുന്നു എലീന പറഞ്ഞത്. എന്നാല്‍ സമയം കളയാനില്ലെന്ന് പറഞ്ഞ് മോഹന്‍ലാല്‍ മറ്റാളുകളോട് കാര്യം പറയാന്‍ പറഞ്ഞു.

സത്യമെന്ന് പറഞ്ഞ ഒരാള്‍ പറയൂ എന്ന് പറ‍ഞ്ഞ് മോഹന്‍ലാല്‍ ജസ്ലയുടെ പേര് പറഞ്ഞു. എന്നാല്‍ കാര്‍ഡ് സത്യമെന്നും അസത്യമെന്നും പറയാതെ നേരെ പിടിച്ചിരിക്കുകയായിരുന്നു ജസ്ല. നടുക്കാണോ എന്ന് മോഹന്‍ലാല്‍ ചോദിച്ചപ്പോള്‍ അതെ നടുക്കാണ് എന്ന് ജസ്ല പറഞ്ഞു. എന്നാല്‍ ദേഷ്യത്തോടെ മോഹന്‍ലാല്‍ ജസ്ലയോട് ‘അങ്ങനെ പറ്റില്ല, ഇന്‍ ബിറ്റിവീന്‍ ഇവിടെ കളിക്കാന്‍ പറ്റില്ല. ഇന്‍ ബിറ്റ്‍വീന്‍ എന്നൊക്കെ പറയുന്നത് വലിയൊരു സ്റ്റേജാണ്. അതിലേക്കൊന്നും നിങ്ങളെത്തിയിട്ടില്ല. എന്താണ് കുട്ടീ, നിങ്ങള്‍ വലിയ നിലപാടും കാര്യങ്ങളൊക്കെ ആയിട്ട് നമ്മളെ കളിയാക്കുന്നത് പോലെയല്ലേ…’ എന്ന് മോഹന്‍ലാല്‍ പറഞ്ഞു.

ഒടുവില്‍ ജസ്ല ക്രിയേറ്റഡായ വഴക്കുകള്‍ക്കിടയില്‍ ചിലപ്പോള്‍ ആര്യ മീഡിയേറ്ററാകുമ്പോള്‍ അത് ഗെയിം കളിക്കുകയാണെന്ന് തോന്നിയിട്ടുണ്ടെന്നു  തുറന്നു പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button