CinemaGeneralKollywoodLatest NewsNEWS

താരങ്ങളും സംവിധായകനും അമിത പ്രതിഫലം വാങ്ങി ; ദർബാർ 70 കോടിക്ക് മുകളിൽ നഷ്ടമെന്ന് ടി.രാജേന്ദര്‍

എ.ആര്‍.മുരുകദോസും രജനീകാന്തും നഷ്ടപരിഹാരം നല്‍കണമെന്ന് മുൻപ് ആവശ്യപ്പെട്ടിരുന്നു.

വലിയ ആഘോഷത്തോടെ എത്തിയ രജനികാന്ത് ചിത്രം ദർബാർ റിലീസിന് അപ്പുറം ഇന്ന് തമിഴകത്ത് വിവാദങ്ങളിൽ നിറയുകയാണ്. ചിത്രം വിതരണക്കാർക്ക് വൻ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയെന്നാണ് ആരോപണം. രജനികാന്തിനെയും സംവിധായകൻ എ.ആർ മുരുകദോസിനെയും ലക്ഷ്യം വച്ചാണ് പുതിയ നീക്കങ്ങൾ. താരങ്ങളുടെയും സംവിധായകന്റെയും അമിത പ്രതിഫലമാണ് സിനിമയുടെ ബജറ്റ് കൂട്ടിയതെന്ന് തമിഴ്‌നാട് ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ടി.രാജേന്ദര്‍ ആരോപിക്കുന്നു.

എ.ആര്‍.മുരുകദോസും രജനീകാന്തും നഷ്ടപരിഹാരം നല്‍കണമെന്ന് മുൻപ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിനോട് പ്രതികരിക്കാൻ ഇരുവരും തയാറായിട്ടില്ല. ചിത്രത്തിനായി 35 കോടി രൂപ മുരുകദോസ് പ്രതിഫലം വാങ്ങിയിരുന്നു. നടനും നടിക്കും അമിത പ്രതിഫലം നൽകി. വൻ തുകയ്ക്കാണ് ദർബാർ വിതരണക്കാർ ഏറ്റെടുത്തത്. എന്നാൽ ഇപ്പോൾ 70 കോടിക്ക് മുകളിൽ സിനിമ നഷ്ടമുണ്ടാക്കിയെന്നാണ് റിപ്പോർട്ടുകൾ. 200 കോടിയോളം രൂപ ചെലവഴിച്ചാണ് സിനിമ നിർമിച്ചത്. ഇതിൽ ഭൂരിഭാഗം പണവും താരങ്ങളുടെ പ്രതിഫലമാണ്.

നൂറുകോടിയോളം രൂപയ്ക്ക് അടുത്ത് രജനികാന്ത് പ്രതിഫലം വാങ്ങിയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതോടെയാണ് നഷ്ടം നികത്തണമെന്ന് ആവശ്യപ്പെട്ട് ഇപ്പോൾ പ്രതിഷേധം ഉയരുന്നത്. നിയമനടപടിയിലേക്ക് ഉടൻ നീങ്ങുമെന്നാണ് വിതരണക്കാർ പറയുന്നത്. വിതരണക്കാരില്‍ നിന്നും സംരംക്ഷണം ആവശ്യപ്പെട്ട് മുരുകദോസ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചതും വിതരണക്കാരെ ചൊടിപ്പിച്ചിട്ടുണ്ട്. ഇതിനിടയിൽ രജനിയുടെ രാഷ്ട്രീയപ്രവേശനവും സജീവചർച്ചയാവുകയാണ്.
രാഷ്ട്രീയപ്പാർട്ടി പ്രഖ്യാപനം ഏപ്രിൽ മാസത്തിൽ ഉണ്ടാകുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments


Back to top button