CinemaLatest NewsMollywoodNEWS

ലച്ചുവിന്റെ വിവാഹത്തോടെ പുതിയ സന്തോഷം പങ്കുവെച്ച് അവര്‍ വീണ്ടും എത്തി ;ഞെട്ടലോടെ ആരാധകര്‍

പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച പരിപാടികളിലൊന്നാണ് ഉപ്പും മുളകും. വലിയൊരു പ്രേക്ഷക സ്വീകാര്യതയാണ് ഇതിന് ലഭിക്കുന്നത്. ഒരു കുടുംബത്തില്‍ നടക്കുന്ന സാധാരണ സംഭവങ്ങളാണ് ഉപ്പും മുളകിലുള്ളത്. സ്വഭാവികത അഞ്ചാമത്തെ മകളായെത്തിയ പാറുക്കുട്ടിയെന്ന അമേയ രണ്ടുമാസം മുതല്‍ ഉപ്പും മുളകിനൊപ്പമുണ്ട്. പാറുക്കുട്ടിയുടെ ഓരോ മാറ്റത്തിനും പ്രേക്ഷകരും സാക്ഷികളാണ്. പാറുക്കുട്ടിക്കും കൂട്ടുകാര്‍ക്കും വേണ്ടി ഡേ കെയര്‍ തുടങ്ങാനുള്ള പ്ലാനിലാണ് താനെന്നായിരുന്നു ഇടയ്ക്ക് ബാലു പറഞ്ഞത്. അതിനിടെ ഉപ്പും മുളകിലും പുതിയൊരു സന്തോഷവാര്‍ത്ത എത്തിയിരിക്കുകയാണ് ഇപ്പോള്‍.

പരമ്പരയില്‍ അടുത്തിടെ വിവാഹിതരായ ചന്ദ്രനും കനകവുമാണ് ഈ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുന്നത്. 1043 എപ്പിസോഡിന്റെ പ്രമോ വീഡിയോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഓട്ടോ ചന്ദ്രനും കനകവും തമ്മിലുള്ള വിവാഹത്തിന് നേതൃത്വം നല്‍കിയത് ബാലുവായിരുന്നു. തമിഴ് സംസാരിക്കുന്ന കനകത്തിന്റെ വരവില്‍ കേശുവും സംഘവും സന്തോഷത്തിലാവാറുണ്ട്. കുടുംബത്തിലൊരു കല്യാണത്തിനായി പോയപ്പോള്‍ കുട്ടികളായില്ലേയെന്ന് ചോദിച്ച് കുറേ പേര്‍ വിഷമിപ്പിച്ചിരുന്നുവെന്ന് കനകം നീലുവിനോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായാണ് പുതിയ സന്തോഷവാര്‍ത്ത എത്തിയത്.

ഇതിന് പിന്നാലെയായാണ് നിങ്ങള്‍ അപ്പയാവാന്‍ പോവുകയാണെന്ന് കനകം ചന്ദ്രനോട് പറഞ്ഞത്. ദൈവത്തിനോട് നന്ദി പറയുകയായിരുന്നു ഇരുവരും. ലഡുവുമായാണ് കനകം ബാലുവിന്റെ വീട്ടിലേക്ക് എത്തിയത്. രണ്ട് ലഡു എടുത്താല്‍ ഇരട്ടക്കുട്ടികളാണെന്നാണ് സാരമെന്നായിരുന്നു ശങ്കരപ്പൂപ്പന്റെ ഡയലോഗ്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന പ്രമോ വീഡിയോ ഇപ്പോള്‍ എന്തായാലും പരമ്പരയുടെ പുതിയ വിശേഷം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍

shortlink

Related Articles

Post Your Comments


Back to top button