BollywoodCinemaLatest NewsNEWS

ഇന്ത്യയുടെ മുന്‍ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായിരുന്ന എപിജെ അബ്ദുള്‍ കലാമിന്റെ ജീവിതം സിനിമയാക്കുന്നു ;കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍

ഇന്ത്യയുടെ അഭിമാനമായ മുന്‍ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായിരുന്ന എപിജെ അബ്ദുള്‍ കലാമിന്റെ ജീവിതത്തെ ആസ്പദമാക്കി അണിയറയില്‍ സിനിമ ഒരുങ്ങുന്നു ‘എപിജെ അബ്ദുള്‍ കലാം: ദ മിസൈല്‍ മാന്‍’ എന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു. കേന്ദ്ര വാര്‍ത്താ വിതരണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍ ആണ് ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത്.ഏറെ അഭിമാനത്തോടെ കാത്തിരിക്കുകയാണ് ചിത്രത്തിനായി പ്രേക്ഷകര്‍.

കഠിനാധ്വാനം ചെയ്ത് ഉയരങ്ങളിലേക്ക് പറന്ന ഒരു മനുഷ്യന്റെ കഥയാണ് സിനിമ പറയുന്നതെന്ന് മന്ത്രി പറഞ്ഞു അതേസമയം ചിത്രം ഹിന്ദി, തമിഴ് ഭാഷകളിലായിട്ടാണ് ഒരുങ്ങുന്നത്. പരേഷ് റാവല്‍ അബ്ദുള്‍ കലാമായി വേഷമിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നത്.ഈ വര്‍ഷം അവസാനത്തോടെ ചിത്രം തീയറ്ററുകളിലെത്തും. ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍ ആരൊക്കെയാണ് ഇതുവരെയും പുറത്ത് വിട്ടിട്ടില്ല. ജഗദീഷ് ധനേതി, സുവര്‍ണ പപ്പു, ജോണ്‍ മാര്‍ട്ടിന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.ഇന്ത്യയുടെ മിസൈല്‍ മാന്റെ ദ്യശ്യാവിഷ്‌കാരത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

shortlink

Post Your Comments


Back to top button