CinemaLatest NewsMollywoodNEWS

നടിമാരായ പാര്‍വതിയുടെയും അനുശ്രീയുടെയും പുതിയ വിശേഷങ്ങള്‍ ആഘോഷമാക്കി ആരാധകര്‍

മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ പ്രിയ താരമാണ് അനുശ്രി .താരത്തിന്റെ ആദ്യ ചിത്രം തന്നെ വലിയ പ്രേക്ഷക സ്വീകാര്യതയാണ് നേടിയത്. ആദ്യ സിനിമകളില്‍ നാടന്‍പെണ്‍കുട്ടിയുടെ വേഷത്തിലെത്തിയ താരത്തെ പിന്നെ പുതു പുത്തന്‍ മേക്കോവറിലാണ് ആരാധകര്‍ക്കിടയില്‍ എത്തിയത്. കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പേജിലൂടെ താരം പുറത്ത് വിട്ട ചില ചിത്രങ്ങളില്‍ അതീവ സുന്ദരിയായിട്ടാണ് അനുശ്രീയെ കാണാന്‍ കഴിയുന്നത്.തങ്ങളുടെ വിശേഷങ്ങലെല്ലാം ആരാധകരുമായി പങ്കുവെക്കുന്ന താരത്തിന്റെ പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

പിങ്ക് നിറമുള്ള ബ്ലൗസും പച്ച കലര്‍ന്നൊരു സാരിയുമായിരുന്നു അനുശ്രീ ധരിച്ചത്. ചിത്രത്തിന് താഴെ നിരവധി ആളുകളാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഒരുപാട് പേരുടെ ചോദ്യങ്ങള്‍ക്ക് അനുശ്രീ മറുപടിയും കൊടുത്തിട്ടുണ്ട്.

മലയാളത്തില്‍ ശക്തമായ കഥാപാത്രങ്ങളിലൂടെ ഏറെ ആരാധകരുടെ ഹൃദയം കീഴടക്കിയ പ്രിയതാരമാണ് .നടി പാര്‍വതി തിരുവോത്ത് അഭിനയത്രി എന്നതിനപ്പുറം തന്റെ നിലപാടുകളും താരം യാതൊരു ഭയവുമില്ലാതെ തന്നെ വ്യക്തമാക്കിയിരുന്നു. താരത്തിന്റെയും പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.പാര്‍വ്വതിയുടെ സാരി ഉടുത്ത് നില്‍ക്കുന്ന ചില ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ വൈറലാവുകയാണ്. കഴിഞ്ഞ ദിവസം നടന്ന വനിത ഫിലിം അവാര്‍ഡ്സില്‍ പങ്കെടുക്കാന്‍ ഇളം പച്ചനിറമുള്ള സാരിയും ഡിസൈന്‍ ബ്ലൗസുമായിരുന്നു പാര്‍വതി അണിഞ്ഞത്. ആഭാരണമായി വലിയൊരു കമ്മല്‍ മാത്രമായിരുന്നു ഉണ്ടായിട്ടുള്ളു. ഹെയര്‍സ്റ്റൈല്‍ ബോയ്സ് ആണെങ്കിലും അതീവ സുന്ദരിയായിട്ടാണ് പാര്‍വതിയെ ചിത്രങ്ങളില്‍ കാണുന്നത്.രണ്ടു താരങ്ങളുടെയും ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button