GeneralLatest NewsTollywood

‘ആറുമണിക്കപ്പുറമുള്ള ഷൂട്ട് ഒഴിവാക്കും” നടിയുടെ തുറന്നു പറച്ചില്‍

കഥാപാത്രത്തെ ഗേറ്റിനപ്പുറത്ത് ഉപേക്ഷിച്ചേ വീട്ടില്‍ കയറൂ.. ഇല്ലെങ്കില്‍ ചൈതന്യ കൊന്നു കളയും

തെന്നിന്ത്യന്‍ താര സുന്ദരിയാണ് സാമന്ത. വിവാഹ ശേഷവും സിനിമയില്‍ സജീവമാണ് താരം. 96ന്റെ തെലുങ്ക് റീമേക്ക് ജാനുവിലാണ് സാമന്ത അവസാനമായി അഭിനയിച്ചത്. ചിത്രം തിയേറ്ററില്‍ പ്രതീക്ഷിച്ച വിജയം കൈവരിച്ചില്ലെങ്കിലും ഷര്‍വാനന്ദിന്റെയും സാമന്തയുടെയും അഭിനയമികവിനെ നിരൂപകര്‍ പ്രശംസിച്ചിരുന്നു. ഇപ്പോഴിതാ ആറു മണിയ്ക്ക് ശേഷം ഉള്ള ഷൂട്ട്‌ ഒഴിവാക്കുന്നതിനെക്കുറിച്ച് തുറന്നു പറയുകയാണ്‌ താരം.

‘വൈകീട്ട് ആറുമണിക്ക് അപ്പുറം നീളുന്ന ഷൂട്ട് ഒഴിവാക്കും. കഥാപാത്രത്തെ ഗേറ്റിനപ്പുറത്ത് ഉപേക്ഷിച്ചേ വീട്ടില്‍ കയറൂ.. ഇല്ലെങ്കില്‍ ചൈതന്യ കൊന്നു കളയും’ സാമന്ത ചിരിച്ചുകൊണ്ടു പറഞ്ഞു. രംഗസ്ഥലം എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിനു മുമ്ബു താന്‍ സ്‌ക്രിപ്റ്റ് വായിച്ചിരുന്നില്ലെന്നും സാമന്ത പങ്കുവച്ചു.

ഫാമിലി മാന്‍ 2 എന്ന വെബ്‌സീരീസിലാണ് സാമന്ത ഇപ്പോള്‍ അഭിനയിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button