CinemaGeneralLatest NewsMovie GossipsNEWSSocial MediaTollywood

പേരിനൊപ്പമുള്ള അക്കിനേനി വെട്ടി മാറ്റി സമാന്ത: നാഗചൈതന്യയുമായി വേർപിരിയുന്നുവെന്ന് റിപ്പോർട്ടുകൾ

ഫേസ്ബുക്കില്‍ ഇപ്പോഴും സമാന്ത അക്കിനേനി എന്ന് തന്നെയാണ്

പ്രേഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് സമാന്തയും നാഗചൈതന്യയും. ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2017 ലാണ് ഇരുവരും വിവാഹിതരായത്. ഇപ്പോഴിതാ ഇരുവരും വേർപിരിയാൻ പോകുന്നുവെന്ന തരത്തിലുള്ള വാർത്തകളാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ സമാന്ത ഭർത്താവിനോടൊപ്പമുള്ള നിരവധി ഫോട്ടോകൾ പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. എന്നാൽ കുറച്ച് ദിവസങ്ങളായി സാമന്തയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നാഗചൈതന്യയുടെ ചിത്രങ്ങൾ താരം പങ്കുവെയ്ക്കാറില്ല. കൂടാതെ അക്കിനേനി എന്ന കുടുംബ പേരിനൊപ്പം പേര് വെട്ടി കുറച്ചിരിയ്ക്കുകയാണ് സമാന്ത. സമാന്ത അക്കിനേനി എന്നായിരുന്നു സമാന്തയുടെ ഇൻസ്റ്റഗ്രാം ഐഡി. ഇത് മാറ്റി സമാന്ത രുത് പ്രഭു എന്ന തന്റെ സ്വന്തം പേര് താരം വീണ്ടും സ്വീകരിച്ചിരിക്കുകയാണ്. ഇതിനു പുറമേ ഇൻസ്റ്റഗ്രാമിലെ യൂസർ നെയിം മാറ്റി എസ് എന്ന അക്ഷരം മാത്രം ആക്കി മാറ്റിയിരിക്കുകയാണ് താരം. വാർത്തകൾ പ്രചരിക്കുന്നുണ്ടെങ്കിലും ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഇരുവരും നടത്തിയിട്ടില്ല.

അതേസമയം ഫേസ്ബുക്കില്‍ ഇപ്പോഴും സമാന്ത അക്കിനേനി എന്ന് തന്നെയാണ്.

shortlink

Related Articles

Post Your Comments


Back to top button