GeneralLatest NewsMollywoodMovie GossipsNEWSTrailersVideosWOODs

”കിസ്സ് സീൻ പൊളിയാ” പുതുചിത്രം ‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’ ട്രൈലെർ ഏറ്റെടുത്ത് ആരാധകർ

വിനയ് ഫോർട്ട് പ്രധാന കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'പാപം ചെയ്യാത്തവർ കല്ലെറിയട്ടെ' ട്രൈലെർ ആരാധക ശ്രദ്ധ നേടുന്നു. ഏറെ ചർച്ചകൾക്ക് വഴിയൊരുക്കിയ 'വെടിവഴിപാട്' എന്ന ചിത്രത്തിന് ശേഷം ശംഭു പുരുഷോത്തമൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്.

വിനയ് ഫോർട്ട് പ്രധാന കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’ ട്രൈലെർ ആരാധക ശ്രദ്ധ നേടുന്നു. ഏറെ ചർച്ചകൾക്ക് വഴിയൊരുക്കിയ ‘വെടിവഴിപാട്’ എന്ന ചിത്രത്തിന് ശേഷം ശംഭു പുരുഷോത്തമൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്.

ചിത്രത്തിന്റെ ട്രൈലറിൽ അരുൺ കുര്യനും ശാന്തി ബാലകൃഷ്ണനും തമ്മിൽ ചുംബിക്കുന്ന രംഗം ഇപ്പോൾ വൈറലായിരിക്കുന്നു. രസകരമായ കമന്റുകളാണ് ആരാധകരുടെ ഭാഗത്തുനിന്നും ഈ രംഗത്തിന് ലഭിക്കുന്നത്. ഈ കിസ് കൊളളാം എന്നും ഈ ലിപ് ലോക് കടുത്തുപോയി എന്നും കമെന്റുകൾ ഉയരുന്നുണ്ട്.


വിനയ് ഫോർട്ട്, റോയ് എന്ന പ്രധാന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. കോട്ടയത്തുള്ള പ്രമുഖ പ്രമാണികുടുംബത്തിലെ അംഗമാണ് റോയ്. ഇപ്പോൾ പ്രതാപമൊക്കെ കുറഞ്ഞ ആ കുടുംബത്തിലെ എല്ലാ ഉത്തരവാദിത്വവും റോയിക്കാണ്. അയാളുടെ ചുറ്റും നടക്കുന്ന കാര്യങ്ങളാണ് സിനിമ പറയുന്നത്.

വിനയ് ഫോർട്ടിനെ കൂടാതെ ശാന്തി ബാലകൃഷ്ണൻ, അരുൺ കുര്യൻ, ശ്രിന്ദ, മധുപാൽ, അലൻസിയർ, ടിനി ടോം, അനുമോൾ, കോട്ടയം പ്രദീപ് എന്നിവരും ചിത്രത്തിലുണ്ട്. സ്പൈർ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ സഞ്ജു. എസ്. ഉണ്ണിത്താൻ ആണ് ചിത്രം നിർമിക്കുന്നത്. പ്രശാന്ത് പിള്ള ആണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. ചിത്രം ഈ മാസം 21ന് തീയേറ്ററുകളിൽ എത്തും.

 

 

shortlink

Related Articles

Post Your Comments


Back to top button