BollywoodGeneralLatest NewsMovie GossipsNEWSWOODs

”വളരെ അപൂര്‍വമായ ഒരു മുഹൂര്‍ത്തം” മാധുരി ദീക്ഷിതിൽനിന്നും അവാർഡ് വാങ്ങിയ സന്തോഷം ആരാധകരോട് പങ്കുവെച്ച് രൺവീർ; ചിത്രങ്ങൾ വൈറൽ

ഗല്ലി ബോയ് എന്ന ചിത്രത്തിലെ മാസ്മരികമായ പ്രകടനത്തിലൂടെ അറുപത്തിയഞ്ചാമത് ഫിലിം ഫെയര്‍ അവാര്‍ഡില്‍ മികച്ച നടനായത് രണ്‍വിര്‍ സിംഗ് ആണ്. അവാർഡ് നിശയിൽ പങ്കെടുക്കാനെത്തിയ രൺവീറിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ അവാര്‍ഡ് വാങ്ങിച്ചതിനെ കുറിച്ച് താരം എഴുതിയ കുറിപ്പും ഫോട്ടോയും വൈറലായിരിക്കുന്നു.

മാധുരി ദീക്ഷിത്തില്‍ നിന്ന് അവാര്‍ഡ് വാങ്ങിക്കാനായതിന്റെ സന്തോഷമാണ് രണ്‍വിര്‍ സിംഗ് പങ്കുവച്ചത്. ”വളരെ അപൂര്‍വമായ ഒരു മുഹൂര്‍ത്തം. വെള്ളിത്തിരയിലെ ഇതിഹാസത്തില്‍ നിന്ന് മികച്ച നടനുള്ള അവാര്‍ഡ് വാങ്ങിച്ച നിമിഷം ജീവിതത്തില്‍ ഒരിക്കലും ഞാൻ മറക്കില്ല. ഒരേയൊരു മാധുരി ദീക്ഷിത്തില്‍ നിന്ന്. എന്റെ മനസ്സില്‍ എന്നും അതുണ്ടാകും. അനുഗ്രഹപ്പെട്ടിരിക്കുന്നു, നന്ദിയുണ്ട്.” രൺവീർ  സിംഗ് ഫോട്ടോയ്‍ക്ക് അടിക്കുറിപ്പായി എഴുതി.

ഒട്ടേറെ പേരാണ് രണ്‍വിര്‍ സിംഗിനെ അഭിനന്ദിച്ചും ആശംസകള്‍ നേര്‍ന്നും രംഗത്ത് എത്തിയിരിക്കുന്നത്. രൺവീർ സിംഗിനൊപ്പം ഗല്ലി ബോയ് എന്ന ചിത്രം നിരവധി അവാർഡുകൾ നേടി. ചിത്രത്തിലെ അഭിനയത്തിന് ആലിയ ഭട്ട് മികച്ച നടിക്ക് അർഹയായി .

shortlink

Related Articles

Post Your Comments

Back to top button