CinemaGeneralKollywoodLatest NewsNEWS

ഷൂട്ടിങ്ങിനിടെ നടൻ അജിത്തിന് പരുക്ക്

ഷൂട്ടിങ്ങിനിടെ ബൈക്കില്‍ നിന്നും അജിത്ത് തെന്നി വീഴുകയായിരുന്നു.

സിനിമാ ഷൂട്ടിങിനിടെ നടൻ അജിത്തിന് പരുക്കേറ്റു. സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് പരുക്കേറ്റത്. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ‘ വലിമൈ’ എന്ന ചിത്രത്തിലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്.

ഷൂട്ടിങ്ങിനിടെ ബൈക്കില്‍ നിന്നും അജിത്ത് തെന്നി വീഴുകയായിരുന്നു. പരുക്ക് സാരമുള്ളതല്ല. എന്നാൽ പരുക്ക് പൂർണമായും മാറുംവരെ താരം ബ്രേക്ക് എടുത്തിരിക്കുകയാണെന്നു ചിത്രവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. പരുക്ക് ഭേദമായാൽ ഉടൻ താരം ചിത്രത്തിന്റെ ഹൈദരാബാദ് ഷെഡ്യൂളിൽ ജോയിൻ ചെയ്യും.

shortlink

Related Articles

Post Your Comments


Back to top button