CinemaGeneralLatest NewsNEWSTollywood

‘ഉടൻ തന്നെ വിവാഹിതയാകും’ ; തുറന്ന് പറഞ്ഞ് തെന്നിന്ത്യൻ സിനിമ താരം അനുഷ്ക ഷെട്ടി

ഒരു ഇന്ത്യൻ ക്രിക്കറ്റ് താരവും നടിയും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിലുള്ള വാർത്തകളും പ്രചരിച്ചിരുന്നു.

തെന്നിന്ത്യൻ സിനിമ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു വിവാഹമാണ് നടി അനുഷ്ക ഷെട്ടിയുടേത്. എന്നാൽ നടൻ പ്രഭാസുമായി അനുഷ്ക പ്രണയത്തിലാണെന്ന തരത്തിലുള്ള നിരവധി വാർത്തകൾ പുറത്തു വന്നിരുന്നു. ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രം പുറത്ത് ഇറങ്ങിയതിന് പിന്നാലെയായിരുന്നു പ്രഭാസ്-അനുഷ്ക പേരുകൾ ഗോസിപ്പ് കോളങ്ങളിൽ സജീവമാകുന്നത്. എന്നാൽ ഞങ്ങൾ അടുത്ത സുഹൃത്തുക്കൾ മാത്രമാണെന്നും സൗഹൃദത്തിന് അപ്പുറം മറ്റൊന്നുമില്ലെന്നു ഇരു താരങ്ങളും വ്യക്തമാക്കിയിരുന്നു.

ഇതിനെ പിന്നാലെ ഒരു ഇന്ത്യൻ ക്രിക്കറ്റ് താരവും നടിയും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിലുള്ള വാർത്തകളും പ്രചരിച്ചിരുന്നു. ഇപ്പോഴിതാ തന്റെ വിവാഹത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് നടി.  അടുത്തയിടെ നൽകിയ ഒരു അഭിമുഖത്തിലാണ് നടി ഈ കാര്യം പറയുന്നത്.

താൻ ഉടൻ തന്നെ വിവാഹിതയാകുമെന്നും മാതാപിതാക്കൾ കണ്ടു പിടിക്കുന്ന ആളാകും തന്റെ വരനെന്നും താരം പറഞ്ഞു. അതേസമയം ഇന്ത്യൻ ക്രിക്കറ്റ് താരത്തിന്റെ പേരിനോടൊപ്പം പ്രചരിക്കുന്ന ഗോസിപ്പ് കഥയെ കുറിച്ച് പ്രതികരിക്കാൻ അനുഷ്ക തയ്യാറായിരുന്നില്ല. ഒരു ബിസിനസ്സ്കാരന്റെ പേരിനോടൊപ്പവും
നടിയുടെ വിവാഹ വാർത്ത പ്രചരിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button