CinemaGeneralLatest NewsNEWS

ഞാൻ ചോദിച്ചത് 400 കോടി; തുപ്പറിവാളനിൽ നിന്ന് പുറത്തായെന്ന് മിഷ്കിൻ

കനിയന്‍ പൂങ്കുണ്ട്രന്‍ എന്ന കുറ്റാന്വേഷകനെയാണ് വിശാല്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്

മിഷ്കിൻ സംവിധാനം ചെയ്ത് വിശാൽ നായകനായെത്തിയ ചിത്രം തുപ്പറിവാളൻ തമിഴിൽ ഏറെ ഹിറ്റായ വിശാൽ‌ ചിത്രങ്ങളിലൊന്നാണ് .

എന്നാൽ ‘തുപ്പറിവാളന്‍ 2’ വില്‍ നിന്ന് സംവിധായകന്‍ മിഷ്‌കിന്‍ പുറത്തായി. ചിത്രത്തിന്റെ ബാക്കി ഭാഗം വിശാല്‍ തന്നെ സംവിധാനം ചെയ്യും. വിശാല്‍ തന്നെയാണ് ചിത്രം നിർമ്മിക്കുകയും ചെയ്യുന്നതെന്ന് വാർത്തകൾ പുറത്ത്.

2017 ൽ വിശാലിനെ നായകനാക്കി മിഷ്‌കിന്‍ 2017ല്‍ സംവിധാനം ചെയ്ത തുപ്പറിവാളന്‍ എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് തുപ്പറിവാളന്‍ 2 , ഏറെ ഹിറ്റായിത്തീർന്ന ചിത്രത്തിൽ കനിയന്‍ പൂങ്കുണ്ട്രന്‍ എന്ന കുറ്റാന്വേഷകനെയാണ് വിശാല്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്.

ഏറെ നാളുകളായി ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ് യുകെയില്‍ പുരോഗമിച്ചുവരികയായിരുന്നു. എന്നാല്‍ സിനിമയുടെ ബജറ്റിനെ ചൊല്ലി വിശാലും മിഷ്‌കിനും അഭിപ്രായ വ്യത്യാസമുണ്ടായെന്നും കൂടാതെ മിഷ്കിൻ 40 കോടി ചോദിച്ചെന്നുമാണ് വാർത്തകൾ പുറത്ത് വന്നത്.

എന്നാൽ ഇതിനെ പരിഹസിച്ചാണ് മിഷ്കിൻ രം​ഗത്ത് വന്നത്, 40 അല്ല 400 കോടി രൂപയാണ് ചോദിച്ചതെന്ന് പറഞ്ഞാണ് താരം വിശാലിനെ പരിഹസിച്ചത്.

shortlink

Post Your Comments


Back to top button