CinemaGeneralLatest NewsMollywoodNEWS

‘അടുക്കളയിലെ സൃഷ്ടികള്‍ എത്രത്തോളം ആശ്വാസകരമാണ്’ ; പാസ്ത തയ്യാറാക്കുന്ന ചിത്രവുമായി പാര്‍വതി തിരുവോത്ത്

ഞങ്ങള്‍ രസകരമായ പാസ്ത കുക്കിങ് ക്ലാസ്സിനു പോയി, ഇറ്റാലിയന്‍ ഡിഷ് ആയ ടോര്‍ടെലിനിയാണ് തയ്യാറാക്കിയത്'

മോളിവുഡിലെ ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ താരങ്ങളാണ് പാര്‍വതി തിരുവോത്തും റിമാ കല്ലിങ്കലും. അടുത്ത സുഹൃത്തുക്കളായ ഇരുവരും തങ്ങളുടെ സൗഹൃദനിമിഷങ്ങളും ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഇരുവരും ചേര്‍ന്ന് പാസ്ത തയ്യാറാക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.

‘ഞങ്ങള്‍ രസകരമായ പാസ്ത കുക്കിങ് ക്ലാസ്സിനു പോയി, ഇറ്റാലിയന്‍ ഡിഷ് ആയ ടോര്‍ടെലിനിയാണ് തയ്യാറാക്കിയത്’ പാര്‍വതി കുറിച്ചു. അടുക്കളയിലെ സൃഷ്ടികള്‍ എത്രത്തോളം ആശ്വാസകരമാണെന്നും പാര്‍വതി പറയുന്നു.

 

ഇരുവരും ഒന്നിച്ചുള്ള ചിത്രത്തിന് നിരവധി താരങ്ങളും കമന്റുമായെത്തി. എന്നെ കഴിക്കാന്‍ വിളിക്കൂ അപ്പോള്‍ ഞാന്‍ പുട്ടിലെ കഴിവുകള്‍ കാണിച്ചു തരാം എന്ന് നടി ഇഷാ തല്‍വാര്‍ കമന്റ് ചെയ്യുന്നു. നാഫ അവാര്‍ഡിനു പോകുമ്പോള്‍ തങ്ങള്‍ക്കെല്ലാം ഉണ്ടാക്കിത്തരണേ എന്നു പറഞ്ഞ് ഇന്ദ്രജിത്തിനേയും സുരാജിനേയും മെന്‍ഷന്‍ ചെയ്ത് വിജയ് യേശുദാസും കമന്റ് ചെയ്തിട്ടുണ്ട്. അമല പോളും നേഹ സക്‌സേനയുമൊക്കെ ചിത്രത്തിന് കീഴെ കമന്റ് ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button