GeneralLatest NewsMollywoodNEWSWOODs

നടി ഉര്‍വശിയോട് കാണിക്കുന്നത് കടുത്ത അനീതി: വിമർശനവുമായി റിമ കല്ലിങ്കല്‍

ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ നിമിഷയുടെ സിനിമയാണ്

നടി ഉര്‍വശിയോട് മലയാള സിനിമ കാണിക്കുന്നത് കടുത്ത അനീതിയാണെന്ന് റിമ കല്ലിങ്കല്‍. അത്രയും കഴിവുള്ള നടിയായിട്ടും ഉര്‍വശി ചേച്ചിയെ പോലുള്ള ഒരു കലാകാരിക്ക് ഇവിടത്തെ സംവിധായകര്‍ക്കോ എഴുത്തുകാര്‍ക്കോ എന്തു തരം കഥാപാത്രമാണു നല്‍കാനുള്ളതെന്നു റിമ ചോദിക്കുന്നു. താനൊരു കടുത്ത ഉര്‍വശി ആരാധികയാണെന്നും മനോരമ ആഴ്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തിൽ റിമ പറയുന്നു.

‘ഉര്‍വശി ചേച്ചിയെ പോലുള്ള ഒരു കലാകാരിക്ക് ഇവിടത്തെ സംവിധായകര്‍ക്കോ എഴുത്തുകാര്‍ക്കോ എന്തു തരം കഥാപാത്രമാണു നല്‍കാനുള്ളത്. അത്രയും കഴിവുള്ള നടി. അവരിവിടെയുണ്ട്. പക്ഷേ, എന്താണ് അവര്‍ക്കു കൊടുക്കുന്നത്? ഇത് കടുത്ത അനീതിയാണ്. മുന്നോട്ടു നോക്കുമ്പോള്‍ ഇവരെയാണ് ഞങ്ങള്‍ കാണുന്നത്. ഇത്രയും കഴിവുള്ള ഉര്‍വശി ചേച്ചിക്ക് പോലും ഇടം ലഭിക്കാത്തിടത് ഞങ്ങള്‍ക്ക് എന്താണ് എന്ന് ഓര്‍ക്കുമ്പോഴുള്ള അരക്ഷിതത്വം വലുതാണ്’- റിമ പറയുന്നു.

read also: വിവാഹത്തിനു മുൻപ് കന്യക ആയിരിക്കണമെന്ന് പറയുന്നതിനോട് യോജിപ്പില്ല, വിവാഹത്തിനോടെ എതിര്‍പ്പ് : നടി അഞ്ജന

‘ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ നിമിഷയുടെ സിനിമയാണ്. ജയ ജയ ജയ ജയഹേ ദര്‍ശനയുടേത്, തുറമുഖത്തിലെ പൂര്‍ണിമയുടെ പ്രകടനം. അതുപോലെ നിഖില വിമല്‍ ആകട്ടെ, ഐശ്വര്യ ലക്ഷ്മിയാകട്ടെ നിത്യാ മേനോനാകട്ടെ.. അവരെയൊക്കെ നമ്മള്‍ ഉപയോഗിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ തന്നെ ഒരു നായകനടനു ലഭിക്കുന്ന പ്രാധാന്യവും പണവും അവര്‍ക്കു ലഭിക്കുന്നുണ്ടോ? ഇവിടെ സ്ത്രീ കേന്ദ്രീകൃത സിനിമകള്‍ ഇറങ്ങുകയും വിജയിക്കുകയും ചെയ്യുന്നുണ്ട്. എന്നിട്ടും വേതനത്തെ കുറിച്ചു സംസാരിക്കുമ്പോള്‍ അതു പ്രശ്‌നമാകുന്നു’- റിമ അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments


Back to top button